മണ്ണിടിച്ചില്‍: തൃശിലേരി റോഡും അപകട ഭീഷണിയില്‍
മാനന്തവാടി: ഭൂമിപിളര്‍ന്ന് നീങ്ങുന്നത് ആശങ്ക വിതക്കുന്ന തൃശിലേരി ഭാഗത്തേക്ക് എത്താനുള്ള റോഡിനും മണ്ണിടിച്ചില്‍ ഭീഷണി. മാനന്തവാടി-തൃശിലേരി റോഡില്‍ കാറ്റാടിക്കവലക്ക് സമീപം മണ്ണിടിഞ്ഞ് വീണ് അപകടാവസ്ഥയിലാണ്.
റോഡരികിലെ കുന്ന് ഇടിഞ്ഞ് വീണതിനാല്‍ ഇവിടെ ദിവസങ്ങളായി റോഡിന്റെ ഒരു ഭാഗത്ത് കൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. കാറ്റാടിക്കവല വയലിന് സമീപത്തെ റോഡിലേക്ക് കുന്നിന്റെ ഒരു ഭാഗമാകെ നിരങ്ങി നീങ്ങിയിരിക്കുകയാണ്. ഇത് സമീപത്തെ വീടുകള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മുന്‍പ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാത്തതിനാലാണ് ഒരു വരിയിലൂടെയെങ്കിലും ഗതാഗതം സാധ്യമാക്കുന്നത്. ഒണ്ടയങ്ങാടി മുതല്‍ ആനപ്പാറ വരെയുളള ഭാഗം വീതി കൂട്ടി ടാറിങ് നടത്താനുള്ള പദ്ധതിക്ക് ഏറെ നാളത്തെ പഴക്കമുണ്ട്. പ്രഖ്യാപനങ്ങള്‍ നടന്നെങ്കിലും റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും ജീവന്‍ വെച്ചിട്ടില്ല. ദൂരദിക്കുകളില്‍ നിന്ന് വരെ നിരവധി തീര്‍ഥാടകരെത്തുന്ന തൃശിലേരി ക്ഷേത്രത്തിലേക്കെത്താനുള്ള പാത കൂടിയാണിത്. അടിയന്തരമായി റോഡ് നവീകരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."