ഗ്യാലറിയും ഗ്രീന്‍ റൂമും ഇന്ന് സമര്‍പ്പിക്കും പഴഞ്ഞി ഹയര്‍ സെക്കന്‍ഡറി കെട്ടിടോദ്ഘാടനം ഇന്ന്
കുന്നംകുളം: 1.6 കോടി രൂപ ചിലവില്‍ പഴഞ്ഞി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പ്ലസ്ടു കെട്ടിടത്തിന്റേയും ഗ്യാലറിയുടേയും ഗ്രീന്‍ റൂമിന്റേയും ഉദ്ഘാടനം ഇന്ന് സഹകരണ ടൂറിസം വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും.
രാവിലെ 10ന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയാകും. കെട്ടിടത്തിന്റെ അഭാവം മൂലം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ബുദ്ധിമുട്ടിലായതോടെ പരാതികള്‍ പതിവായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കപ്പെട്ടതോടെ വിദ്യാര്‍ഥികളെ ഇരുത്താനാകാതെ അധ്യാപകരും കഷ്ടത്തിലായി, ഓഡിറ്റോറിയവും, ലൈബ്രറിയും,ലാബുമെല്ലാം ക്ലാസ്മുറികളായി മാറ്റിയാണ് പഠനം നടത്തിയിരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് അന്നത്തെ എം.എല്‍.എ ആയിരുന്ന ബാബു എം പലിശ്ശേരി മുന്‍ കൈയ്യെടുത്ത് കെട്ടിടത്തിന് പണം അനുവദിച്ചത്.
ഫുഡ്‌ബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന പഴഞ്ഞിയില്‍ പ്രധാന കളി സ്ഥലമായ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഗ്യാലറി നിര്‍മിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ജനകീയ ആവശ്യമായിരുന്നു. സംസ്ഥാന,അന്തര്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ സ്ഥിരമായി ഫുഡ്‌ഫോള്‍ മത്സരം നടക്കുന്ന മൈതാനമാണിത്.
പരിസര ജില്ലകളില്‍ നിന്നുള്‍പ്പെടേയുള്ള ആയിരകണക്കിന് ഫുഡ്‌ബോള്‍ പ്രേമികള്‍ കളി കാണാനായി എത്തുന്ന മൈതാനമാണെന്നതിനാല്‍ ഗ്യാലറിയും ഇരിപ്പിടവും വേണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് അംഗീകാരമായതും ഇതോടയാണ്. നിരവധി സ്ഥലങ്ങളില്‍ ഗ്യാലറി നിര്‍മിച്ച് പരിജിതരായ കരാറുകാരാണ് ഇവിടെ നിര്‍മാണം ഏറ്റെടുത്തത്. ജനങ്ങളുടെ പിന്തുണ ഇത്രമേല്‍ ലഭിച്ച മറ്റൊരു പദ്ധതിയും ഇവരുടെ ഓര്‍മയിലെങ്ങു മുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."