'താങ്കള്‍ ഇത്ര പെട്ടെന്ന് മതേതരനായോ'; ഉദ്ദവ് താക്കറെയോട് മഹാരാഷ്ട്ര ഗവര്‍ണര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ താങ്കള്‍ ഇത്രപെട്ടന്ന് മതേതരനായോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. എന്നാല്‍, തനിക്ക് ആരുടേയും ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഉദ്ദവ് താക്കറെ തിരിച്ചടിച്ചു.
'നിങ്ങള്‍ ഹിന്ദുത്വത്തിന്റെ ശക്തമായ വോട്ടുബാങ്കാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദര്‍ശിച്ചുകൊണ്ട് ശ്രീരാമനോടുള്ള നിങ്ങളുടെ ഭക്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാണ്ഡാര്‍പൂരിലെ വിത്തല്‍ രുക്മിണി മന്ദിര്‍ സന്ദര്‍ശിക്കുകയും ആശാദി ഏകാദാഷിയില്‍ പൂജ നടത്തുകയും ചെയ്തു,'
'ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് മാറ്റിവയ്ക്കുന്നതിന് നിങ്ങള്‍ക്ക് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ അല്ലെങ്കില്‍ നിങ്ങള്‍ ഇത്ര പെട്ടന്ന് മതേതരനായി മാറിയോ?. മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചോദിച്ചു.
അതേസമയം, തന്റെ ഹിന്ദുത്വത്തിന് ഗവര്‍ണറുടെയോ മറ്റാരുടെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."