ഹുബ്ലി, ദാര്‍വാഡ് മേഖലയില്‍ ആവേശമുണര്‍ത്തി ജാമിഅ ദഅ്‌വാ കോണ്‍ഫറന്‍സ്
ഹുബ്ലി: മുസ്‌ലിംകള്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന വടക്കന്‍ കര്‍ണാടകയിലെ ഹുബ്ലി, ദാര്‍വാഡ് മേഖലയില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും പുത്തനുണര്‍വും സൃഷ്ടിച്ച് ജാമിഅ നൂരിയ്യ ദഅ്‌വാ കോണ്‍ഫറന്‍സ് സമാപിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നാഷനല്‍ മിഷന്റെ ഭാഗമായി ഹുബ്ലിയിലെ കച്ചി ഗാര്‍ഡന്‍ ഹാളില്‍ നടന്ന കോണ്‍ഫറന്‍സില്‍ നഗര, ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഒട്ടേറെ മഹല്ല് പ്രതിനിധികളും ഉമറാക്കളും പണ്ഡിതരും പങ്കെടുത്തു.
ഈ മേഖലകളില്‍ റമദാനില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി. പാവപ്പെട്ട മുസ്‌ലിംകളെ വിശ്വാസപരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നയിക്കുന്ന വിവിധ ശക്തികള്‍ക്കെതിരേ സമ്മേളനം മുന്നറിയിപ്പ് നല്‍കി. മേഖലയിലെ 40 പള്ളികളില്‍ ശിഹാബ് തങ്ങള്‍ നാഷനല്‍ മിഷന്റെ ഭാഗമായി റമദാനില്‍ ഇമാമുമാരെ നിയമിക്കാനും റിലീഫ്, ഇഫ്താര്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
ഹാജി അബ്ദുല്‍ കരീം ശീര്‍ശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബീജാപ്പൂര്‍ നാഷനല്‍ മിഷന്‍ പ്രൊജക്ട് കോ ഓഡിനേറ്റര്‍ ഇസ്ഹാഖ് ഹാജി തോഡാര്‍ അധ്യക്ഷനായി. നിസാര്‍ അഹ്്മദ് മിസ്ബാഹി, കച്ചി അബ്ദുല്‍ ഖാദര്‍ ഹാജി മുഖ്യാതിഥികളായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ് മുഖ്യപ്രഭാഷണം നടത്തി. റശീദ് ഫൈസി നാട്ടുകല്‍ കര്‍മ പദ്ധതി അവതരിപ്പിച്ചു. അനീസ് കൗസരി, റഫീഖ് ഹുദവി കോലാര്‍, അഹ്്മദ് മുജീബ് തളങ്കര, അബ്ദുറഹ്മാന്‍ നദ്‌വി (ബംഗളൂരു), സ്വാദിഖ് പത്താന്‍, ഗരീബ് നവാസ്, മൗലവി മീര്‍ സാഹിബ്, മൗലവി ഗുലാം ജീലാനി, മൗലവി ശഫീഉല്ല, ഇല്യാസ് തോഡാര്‍, അശ്‌റഫ് തോഡാര്‍, യാസര്‍ അറഫാത്ത് കൗസരി, നാസര്‍ കൗസരി, ബാവ മുഹ്‌യിദ്ദീന്‍, റശീദ് ഗഡിയാറ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."