മോഷണവും വാഹനം കത്തിക്കലും: കേസില്‍ പുനരന്വേഷണം വേണമെന്ന്
മേപ്പയൂര്‍: സ്വന്തം വീട്ടില്‍നിന്നു സ്വര്‍ണവും പണവും കവര്‍ന്ന് ജോലി ചെയ്യുന്ന സ്‌കൂളില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് എടുത്തുമാറ്റുകയും ചെയ്ത കേസില്‍ അറസ്റ്റിലായ അധ്യാപകനെ കേസില്ലാതെ ഒഴിവാക്കിയ സംഭവത്തിലും മേപ്പയൂര്‍ സലഫി കാംപസിലെ വാഹനങ്ങള്‍ തീവച്ച സംഭവത്തിലും പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി സമരരംഗത്തേക്ക്.
രണ്ടു കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടതിനാല്‍ സമഗ്രാന്വേഷണം നടത്താന്‍ പ്രത്യേക പൊലിസ് സംഘത്തെ നിയമിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. 2014 ഫെബ്രുവരി രണ്ടിനാണ് എളമ്പിലാട് ജുമുഅത്ത് പള്ളിക്കു സമീപത്തുള്ള സലഫി കാംപസില്‍ നിര്‍ത്തിയിട്ട മൂന്നു ബസുകളും ഒരു ജീപ്പും രാത്രി പതിനൊന്നോടെ അഗ്‌നിക്കിരയാക്കിയത്. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിക്കാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തിനു പിന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് സലഫി മാനേജ്‌മെന്റ് സംശയമുന്നയിച്ചിരുന്നെങ്കിലും യു.ഡി.എഫ് ഭരണത്തില്‍ ഉന്നതര്‍ ഇടപെട്ട് അന്വേഷണം അട്ടിമറിച്ചെന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."