രോഗികള്‍ക്ക് കൈത്താങ്ങായി ഓട്ടോഡ്രൈവര്‍
വാടാനപ്പള്ളി : തന്റെ ഓട്ടോറിക്ഷയില്‍ മടക്കയാത്രാക്ക് കയറുന്നവരില്‍നിന്നും തൃത്തല്ലൂരിലെ ഓട്ടോഡ്രവര്‍ കൂലിവാങ്ങാറില്ല പകരം ഡ്രൈവര്‍ സീറ്റിനു പുറകില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള പൈസ നിക്ഷേപിക്കാം. ഈ പെട്ടിയില്‍ നിക്ഷേപിക്കുന്ന പണം പാവപ്പെട്ട മാറാ രോഗികള്‍ക്കുള്ള ചികിത്സക്കുള്ളതാണ്. ഓട്ടോയില്‍ കയറുന്ന പലരും കണക്കു നോക്കാതെ പൈസ നിക്ഷേപിക്കാറുണ്ട്.
അങ്ങിനെ കിട്ടിയ പ്രഥമ ധനസഹായം ഇന്നലെ വൈകിട്ട് തൃത്തല്ലൂര്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്ടര്‍ എന്‍.എ.മാഹിന്‍ വൃക്കരോഗിയായ ഹാജറാ ഇസ്മായിലിനു തുക കൈമാറി. വര്‍ഷങ്ങളായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ജാബിര്‍ ജീവകാകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ആളാണ്. ആക്ട്‌സ് തൃപ്രയാര്‍ ബ്രാഞ്ചിന്റെ തുടക്കം മുതലുള്ള മുഖ്യ പ്രവര്‍ത്തകനും വളഡിന്‍യര്‍ ക്യാപ്ടനും കൂടിയായിരുന്നു. രാത്രിയും പകലും വ്യത്യാസമില്ലാതെ അപകടത്തില്‍പ്പെടുന്ന ആരെയും ഒരു മടിയും കൂടാതെ തന്റെ ഓട്ടോയില്‍ കയറ്റി സൗജന്യമായി ആശുപത്രികളിലെത്തിക്കുന്ന ജാബിര്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്.
ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മണപ്പുറം മേഖലയില്‍ പലതവണ അവാര്‍ഡുകളും അനുമോദനങ്ങളും ഈ ഓട്ടോ ഡ്രൈവറെ തേടി എത്തിയിട്ടുണ്ട്.
കൂടാതെ സ്വന്തമായി ബ്ലഡ് ബാങ്ക് രൂപീകരിച്ചിട്ടുള്ള ജാബിറിന്റെ പ്രവര്‍ത്തനം പരിസരവാസികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ ആശ്വാസമാണ്. മറ്റുള്ളവരുടെ വേദനയും സ്വന്തം വേദനയായി അനുഭവപ്പെടുന്നതിനാലാണു രോഗികളെ സഹായിക്കുന്നതിനുള്ള പദ്ധതി നടത്തുന്നതെന്നു ജാബിര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."