വനിതാ മെംബറെ കൈയേറ്റം ചെയ്ത സംഭവം പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം
വടകര: അഴിയൂര്‍ പഞ്ചായത്ത് ഓഫിസില്‍ വനിതാ മെംബറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
പ്രതി ഒളിവിലെന്ന് പൊലിസ് പറയുമ്പോള്‍ കേസെടുക്കപ്പെട്ട എല്‍.ഡി.എഫ് കൗണ്‍സിലര്‍ പി.പി ശ്രീധരന് സി.പി.എമ്മിന്റെ പാര്‍ട്ടി വേദികളില്‍ സജീവമാണെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നു.
ഒളിവിലായ പ്രതിക്കു വേണ്ടി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലിസ് പറയുമ്പോഴാണ് ഇദ്ദേഹം പാര്‍ട്ടി വേദികളില്‍ സജീമായി പങ്കെടുക്കുന്നുണ്ടെന്ന് എല്‍.ഡി.എഫിന്റെ തന്നെ പഞ്ചായത്ത് നേതാക്കളായ പി. നാണു മാസ്റ്ററും വി.പി സുരേന്ദ്രന് മാസ്റ്ററും വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ശ്രീധരന് കുറ്റക്കാരനല്ലെന്ന് പൊലിസിനറിയാമെന്നും അതിനാലാണ് അറസ്റ്റ് നടക്കാത്തതെന്നുമാണ് എല്‍.ഡി.എഫ് പറയുന്നത്.
എന്നാല്‍ 354ാം വകുപ്പുപ്രകാരം എടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അഴിയൂര്‍ പഞ്ചായത്ത് ഓഫിസില്‍ യു.ഡി.എഫ് മെംബറായ മഹിജാ തോട്ടത്തിലിനു നേരെ കൈയേറ്റമുണ്ടായത്.
കൈക്ക് പരുക്കേറ്റ ഇവര്‍ ചികിത്സയിലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് തങ്ങളെ അപമാനിച്ച് പ്രസ്താവന ഇറക്കിയെന്ന ആരോപണമുന്നയിച്ച് എല്‍.ഡി.എഫ് തുടങ്ങിവച്ച പ്രതിഷേധമാണ് പ്രശ്നങ്ങളില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."