മാനാഞ്ചിറയില്‍ ജലശുദ്ധീകരണം നടത്തി; റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം
കോഴിക്കോട്: കോര്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാനാഞ്ചിറയില്‍ ജലശുദ്ധീകരണം നടത്തി. മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ജലത്തില്‍ ഇ-കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജലത്തിന്റെ ശുദ്ധതയ്ക്കായി സൂപ്പര്‍ ക്ലോറിനേഷന് നടത്തിയത്. ഇവിടെ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാംപിളുകള്‍ സി.ഡബ്ലു.ആര്.ഡി.എം പരിശോധിച്ചു വരികയാണ്.
രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവരും. ഇതിനുശേഷമേ വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തത വരുത്താനാകൂ. മാനാഞ്ചിറയിലെ വെള്ളത്തിന്റെ ശുദ്ധി സംബന്ധിച്ച് അവ്യക്തതയുള്ളതിനാല്‍ നിലവില്‍ നഗരത്തിലേക്ക് വെള്ളമെടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. കല്ലായി നിലിച്ചിറയില് നിന്നും ചെറുവണ്ണൂരിലെ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍നിന്നും ബേപ്പൂരില്‍ നിന്നുമാണ് ഇപ്പോള്‍ നഗരത്തിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ രണ്ടിനാണ് മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."