കൊടുവള്ളി മണ്ഡലത്തില്‍ വരള്‍ച്ചാ പരിഹാര യോഗം
കൊടുവള്ളി: നിയോജക മണ്ഡലത്തിലെ വരള്‍ച്ചാ കെടുതികള്‍ക്ക് പരിഹാരം കാണുന്നതിന്ന് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെണ്ടത്തി കുടിവെള്ളമെത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് ആവശ്യമായ ഫണ്ടണ്ട് ലഭ്യമാക്കാന്‍ ജില്ലാ കലക്ടറോടാവശ്യപ്പെടാനും തീരുമാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി വനജ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍, സി.കെ ഖദീജ മുഹമ്മദ്, വി.പി ഹമീദ്, ബേബി രവീന്ദ്രന്‍, എന്‍.സി ഉസൈന്‍, ജബ്ബാര്‍, റസിയ ഇബ്രാഹിം, വായോളി മുഹമ്മദ്, ഇ.സി മുഹമ്മദ്, എ.പി നസ്തര്‍, ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍മാര്‍, കോഴിക്കോട്, താമരശേരി തഹസില്‍ദാറുമാരായ കെ. ബാലന്‍, ഉദയകുമാര്‍, മൈനര്‍ ഇറിഗേഷന്‍ എ.ഇ ദിദീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."