സഊദിയടക്കം മൂന്നു അറബ് രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ ട്രംപ് തീരുമാനം; നടപടി യു എസ് കോണ്‍ഗ്രസ്സ് എതിര്‍പ്പ് അവഗണിച്ച്
റിയാദ്: സഊദിയടക്കം മൂന്നു അറബ് രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ ട്രംപ് തീരുമാനം. യു എസ് കോണ്‍ഗ്രസ്സ് എതിര്‍പ്പ് അവഗണിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുമാനം കൈക്കൊണ്ടതെന്നു അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടു ബില്യണ്‍ ഡോളര്‍ ആയുധങ്ങളാണ് സഊദി അറേബ്യ, യു എ ഇ, ജോര്‍ദ്ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്ക് അമേരിക്ക വില്‍ക്കുന്നത്. ഇറാനുമായുള്ള പ്രശ്നം കത്തി നില്‍ക്കുന്ന അവസരത്തില്‍ ട്രംപിന്റെ കടുത്ത തീരുമാനങ്ങള്‍ മേഖലയെ കൂടുതല്‍ അസ്ഥിരമാക്കുമെന്നാണ് വിലയിരുത്തല്‍. 22 സൈനിക കച്ചവടങ്ങള്‍ ഈ മൂന്ന് രാജ്യങ്ങള്‍ക്കായി നല്‍കുമെന്നു ട്രംപ് അഡ്മിനിസ്ട്രേഷന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റികളെ അറിയിച്ചു. യു എസ് കോണ്‍ഗ്രസ്സ് എതിര്‍പ്പ് അവഗണിച്ചാണ് ട്രംപിന്റെ നടപടി
ഇത് സംബന്ധിച്ച് യു എസ് കോണ്‍ഗ്‌സിന് അയച്ച റിപ്പോര്‍ട്ട് റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ദൂരപരിധികളിലുള്ള ആയുധങ്ങള്‍ വില്‍ക്കുന്നതോടൊപ്പം ഇതിന്റെ അറ്റകുറ്റ പണികളും അമേരിക്കക്കായിരിക്കുമെന്നു യു എസ് സെക്രട്ടറി മൈക്ക് പോംപിയോ തയ്യാറാക്കിയ ലിസ്റ്റില്‍ പറയുന്നുണ്ട്. റെയ്ത്തിയോണ്‍ പ്രെസിഷന്‍ ഗൈഡഡ് മുനീഷ്യന്‍സ് (പി ജി എം എസ്), ബോയിങ് ഫൈറ്റര്‍-15 സഹായം,
റൈത്തിയോണ്‍, ലോക് ദീന്‍ മാര്‍ട്ടിന്‍ കോര്‍പറേഷന്‍ നിര്‍മ്മിത ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് അമേരിക്ക നല്‍കുക. യു എസ് കോണ്‍ഗ്രസ്സിന് നല്‍കിയ മെമ്മോറാണ്ടത്തില്‍ ഇറാന്‍ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വര്‍ഷങ്ങളുടെ കണക്കുകള്‍ സഹിതം .ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനിയന്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ മധ്യപൂര്‍വദേശത്തിന്റെ സ്ഥിരതയ്ക്കും മറ്റിടങ്ങളിലും വിദേശത്തും അമേരിക്കന്‍ സുരക്ഷയ്ക്കും മൗലിക ഭീഷണിയാണ് സൃഷ്ടിക്കുന്നത്' ഒരുപാട് സംഘര്‍ഷങ്ങളും മുന്നറിയിപ്പുകളും ഇറാന്‍ ഭാഗത്ത് നിന്നുണ്ടായെന്നും പോംപിയോ കത്തില്‍ സൂചിപ്പിച്ചു.
ആയുധങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് നല്‍കുന്നതില്‍ പഴുതുകള്‍ തേടിയെങ്കിലും ഇപ്പോള്‍ അനുവാദം നല്‍കുകയാണ് വേണ്ടത്. മേഖലയില്‍ ഇറാന്‍ സാന്നിധ്യം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഇത് എളുപ്പമാകും. ഇറാന്‍ കൂടുതല്‍ മേഖലയില്‍ അസ്ഥിരത ഉണ്ടാക്കുന്നതിനു മുന്‍പ് തന്നെ ആയുധങ്ങളുടെ കൈമാറ്റം ഉടന്‍ ഉണ്ടാകണമെന്നും മൈക്ക് പോംപിയോ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യേഷ്യയിലേക്ക് 1500 സൈനികരുടെ കൂടി അയക്കാന്‍ ഡൊനാള്‍ ട്രംപ് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആയുധ ഇടപാടുകളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നത്. രണ്ടു വര്‍ഷമായി സഊദിയിലേക്കുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ ആയുധ കയറ്റുമതി അമേരിക്കന്‍ കോണ്‍ഗ്രസ്സ് തടഞ്ഞിരിക്കുകയാണ്. യമന്‍ സഊദി യുദ്ധം അവസാനിക്കാന്‍ ആവശ്യമാണെന്ന ന്യായത്തില്‍ ട്രംപ് കഴിഞ്ഞ മാസം ഇത് വീറ്റോ ചെയ്തിരുന്നു.
അതേസമയം, ഇറാനെ പ്രതിരോധിക്കാനായി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്ക് വ്യക്തമായ കാരണം കാണിക്കാന്‍ ട്രംപ് അഡ്മിനിസ്‌ട്രേഷന് സാധിച്ചിട്ടില്ലെന്നു ന്യൂ ജേഴ്സി സെനറ്ററും ഫോറിന്‍ റിലേഷന്‍ കമ്മിറ്റ് മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവുമായ ബോബ് മെനെന്‍ദസ് വ്യക്തമാക്കി. എനിക്ക് നിരാശയുണ്ട്, പക്ഷെ അതിശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുധ ഇടപാട് തടയുമെന്ന കാരണത്താല്‍ ട്രംപ് അഡ്മിനിസ്ട്രേഷന്‍ മാത്രമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നു മറ്റൊരു സെനറ്റര്‍ ക്രിസ് മുര്‍ഫിയും പറഞ്ഞു. കോണ്‍ഗ്രസ് അനുമതി നല്‍കില്ലെന്ന് വ്യക്തമായ ട്രംപ് പഴുതുകള്‍ തേടി പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. നടപടികളുടെ നിയമവശമടക്കം എല്ലാ മേഖലകളും പരിശോധിക്കുകയാണെന്നു ഫോറിന്‍ റിലേഷന്‍ കമ്മിറ്റി ചെയര്‍മാനും റിപ്പബ്ലിക്കന്‍ സെനറ്ററുമായ ജിം റിച്ച് പറഞ്ഞു. നേരത്തെ, 1980 ല്‍ റൊണാള്‍ഡ് റീഗന്‍, 1991 ലെ ഗള്‍ഫ് യുദ്ധത്തിനു മുന്‍പ് ജോര്‍ജ് എച്ച് ഡബ്‌ള്യു ബുഷും 2003 ലെ ഇറാഖ് യുദ്ധത്തിന് മുന്‍പ് ജോര്‍ജ് ഡബ്‌ള്യു ബുഷ് എന്നീ യു എസ് പ്രസിഡന്റുമാരായിരുന്നു അടിയന്തിര ഇളവുകള്‍ പ്രഖ്യാപിച്ച് സഊദിക്ക് ആയുധങ്ങള്‍ നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."