മാള മേഖല സമസ്ത റിലീഫ് സെല്‍ ദുരിതാശ്വാസ സഹായം നല്‍കി
മാള: സമസ്ത റിലീഫ് സെല്‍ മാള മേഖലയുടെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ സഹായം നല്‍കി. മാള റെയ്ഞ്ച് വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് കോയ ബാഖവി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു . എസ്.കെ.എസ്.എസ്.എഫ് മാള മേഖല പ്രസിഡന്റ്് നജീബ് അന്‍സാരി അധ്യക്ഷനായി . മാരേക്കാട് മഹല്ല് ഖത്തീബ് അബ്ദുനാസര്‍ ഫൈസി , അബൂബക്കര്‍ , സ്വാലിഹ് , ഹനീഫ നാലകത്ത്, സൈതലവി വിളയില്‍ സംബന്ധിച്ചു. പ്രളയം ദുരിതം വിതച്ച കല്ലൂര്‍ , അന്നമനട , മാമ്പ്ര , എടയാറ്റൂര്‍ , പൂവ്വത്തശ്ശേരി , എടയാറ്റൂര്‍ , കൊച്ചുകടവ് , കുലയിടം മഹല്ലുകളിലാണ് സഹായ വിതരണം നടത്തിയത്. ബെഡ് , പുതപ്പ്, പായ, തലയിണ, വസ്ത്രങ്ങള്‍ , നോട്ട് ബുക്കുകള്‍, കുടിവെള്ളം തുടങ്ങിയവയാണ് വിതരണം നടത്തിയത്. എസ്.കെ.എസ്.എസ്.എഫ് മാള മേഖല വര്‍ക്കിങ് സെക്രട്ടറി സുഹൈല്‍ മാരേക്കാട് , സെക്രട്ടറി സുബൈര്‍ മുട്ടത്ത്ചാലില്‍, ഫൈസല്‍ അന്നമനട , റാഫി അയ്യാരില്‍ , ബീരാവു മാമ്പ്ര , അബ്ദുല്‍ കരീം മാമ്പ്ര , അന്‍വര്‍ മാമ്പ്ര , ഫൈസല്‍ കൊച്ചുകടവ് , ഫാഇസ്, നിഹാസ്, സുഫിയാന്‍, കണ്ണന്‍ വിതരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."