അര്‍ഹിക്കുന്നവര്‍ക്ക് സമയത്ത് ആശ്വാസം എത്തിച്ച് കൊടുക്കുക: ഉമ്മന്‍ ചാണ്ടി
മട്ടാഞ്ചേരി: സംസ്ഥാനത്തുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനം സമാനതകളില്ലാത്തതാണെന്നും പ്രളയ ദുരിതാശ്വാസ പ്രളയത്തെ തുടര്‍ന്ന് കേരളത്തെ കരകയറ്റാന്‍ നടത്തിയ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ചരിത്രത്തിന്റെ ഭാഗമായതായും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളികള്‍ക്കും സന്നദ്ധത പ്രവര്‍ത്തകരെയും ആദരിക്കുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു ഉമ്മന്‍ ചാണ്ടി.
ദുരിതത്തില്‍ അകപ്പെട്ടവരുടെ കണക്കുകള്‍ സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും ഉണ്ടെന്നിരിക്കെ ഇവര്‍ക്ക് അനുവദിച്ച പതിനായിരം രൂപ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്. ഇന്ന് ലഭിക്കേണ്ട സഹായം ഒരു മാസം കഴിഞ്ഞ് ലഭിച്ചിട്ട് ഉപകാരമില്ല. ദുരിതാശ്വാസ ക്യാംപില്‍ നിന്നും വീട്ടിലെക്ക് പോകുന്നവര്‍ക്ക് നല്‍കിയിരിന്നെങ്കില്‍ ഏറെ ഉപകാരപ്രദമായിരിന്നു. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രത്തില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് മന്ത്രാലയം രൂപികരിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അദ്ധ്യക്ഷത വഹിച്ചു.കെ.വി തോമസ് എം.പി, എം.എല്‍.എമാരായ വി.ഡി സതിഷന്‍, അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍, റെജി എം. ജോണ്‍, മുന്‍ മന്ത്രിമാരായ കെ. ബാബു, ഡൊമനിക്ക് പ്രസന്റേഷന്‍, മുന്‍ എം.എല്‍.എ ബെന്നി ബെഹനാന്‍, മേയര്‍ സൗമിനി ജെയിന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി, മുന്‍ ജി.ഡി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, അബ്ദുല്‍ മുത്ത്വലിബ്, അജയ് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."