HOME
DETAILS

മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്: പഠിച്ച ശേഷം ഇടപെടാമെന്ന് മന്ത്രി ജാവ്‌ദേക്കര്‍

  
backup
October 14 2020 | 01:10 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-11

 


ന്യൂഡല്‍ഹി: ഹത്രാസിലേക്കുള്ള യാത്രക്കിടെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ വിഷയം പഠിച്ചശേഷം യു.പി സര്‍ക്കാരുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും സംസാരിക്കാമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണകാര്യമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ എളമരം കരിം എം.പി ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പൂട്ടാനോ സ്വകാര്യവത്കരിക്കാനോ തീരുമാനിച്ച കാസര്‍കോട്ടെ ബി.എച്ച്.ഇ.എല്‍-ഇ.എം.എല്‍ പ്ലാന്റ്, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട്ടെ യൂനിറ്റ് എന്നിവ കേരളാ സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന കേരളത്തിന്റെ നിലപാടില്‍ കേന്ദ്ര തീരുമാനം നീണ്ടു പോകുന്നതില്‍ എളമരം കരീം പ്രതിഷേധം അറിയിച്ചു.
കാസര്‍കോട്ടെ പ്ലാന്റ് കേരളത്തിന് വിട്ടുനല്‍കാനുള്ള കരട് ധാരണാപാത്രം വരെ തയാറായതാണ്. കേരള സര്‍ക്കാര്‍ ചെയ്യേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ മാറ്റിവെക്കുകയും ചെയ്തു. പക്ഷെ മാസങ്ങളായിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ് കേരള സര്‍ക്കാരിന് വിട്ടുകൊടുക്കാനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് കേന്ദ്രവും സംസ്ഥാനവും 2018 നവംബറില്‍ ധാരാണാപാത്രം ഒപ്പുവച്ചിരുന്നു. ധാരണപത്രം ഒപ്പുവയ്ക്കുന്ന സമയത്ത് പ്ലാന്റിന് സ്വന്തമായുള്ള ഭൂമിയുടെ വില കണക്കാക്കിയിരുന്നില്ലെന്നും ആ വില സംസ്ഥാനം നല്‍കിയാല്‍ മാത്രമേ ഇനി തുടര്‍ നടപടികള്‍ എടുക്കാന്‍ കഴിയൂ എന്നുമാണ് കേന്ദ്ര നിലപാട്. കേരളത്തിനോട് കേന്ദ്രം കാണിക്കുന്ന വിവേചനപരമായ നിലപാടുകളിലുള്ള പ്രതിഷേധം മന്ത്രിയെ അറിയിച്ചതായും എളമരം കരീം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago