അയ്യമ്പുഴ പഞ്ചായത്തിലെ മെറ്റല്‍ ക്രഷര്‍ പ്രദേശത്തെ മലിനമാക്കുന്നതായി പരാതി
അങ്കമാലി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒലിവേലി പോര്‍ക്കുന്നുപാറ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന മെറ്റല്‍ ക്രഷര്‍ ഈ പ്രദേശത്തെ മലിനമാക്കുന്നതായി പരാതി. സ്റ്റാര്‍ റോക്ക് പ്രൊഡക്‌സ് എന്ന സ്ഥാപനത്തിലെ പാറക്കല്ലുകളും മറ്റും കഴുകി വരുന്ന ചെളിയോടുകൂടെയുള്ള മലിനജലം ഈ പ്രദേശത്തെ കുടിവെള്ള സോത്രസുകള്‍ ഉള്‍പ്പടെ മലിനമാക്കുന്നതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ പ്രധാന നിരോഴുക്കായ വനത്തിനുള്ളില്‍ നിന്ന് ആരംഭിച്ച് കാലടി പ്ലാന്റേഷനില്‍ കൂടി ഒഴുകിവരുന്ന ശുദ്ധജല അരുവിയെ മലിനമാക്കുന്നതുമൂലം ഈ പ്രദേശത്തുള്ളവര്‍ക്ക് കൃഷിചെയ്യുന്നതിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല കിണറുകളില്‍ ചെളിവെള്ളം എത്തുന്നതുമൂലം കുടിക്കുവാന്‍ പോലും വെള്ളം ഉപയോഗിക്കുവാന്‍ പറ്റാത്ത അവസ്ഥയുമാണ് നിലവിലുള്ളത്.
അയ്യമ്പുഴ പഞ്ചായത്തിലെ പോര്‍ക്കുന്ന പാറ ഒലിവേലി പ്രദേശത്തെ കിണറുകളാണ് സ്റ്റാര്‍ റോക്ക് പ്രൊഡക്‌സിസില്‍ നിന്നും പുറത്തേക്ക് യാതൊരു മാനദണ്ഡവുമില്ലാതെ ചെളിവെള്ളം ഒഴുക്കിവിടുന്നതുമൂലം ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്നത്. പോര്‍ക്കുന്ന പാറയുടെ കിഴക്കേ അറ്റത്തു നിന്നാരംഭിച്ച് ജനവാസ മേഖലയുടെ അരികില്‍ കൂടി രണ്ട് കിലോമീറ്റര്‍ താണ്ടിയാണ് ഈ തോട് ഒലിവേലിയിലെത്തി ഒലിവേലി ചിറയില്‍ നിന്നുള്ള തോടുമായി സംഗമിക്കുന്നത്. അവിടെ നിന്ന് മുന്നൂറ് മീറ്റര്‍ മാത്രം ദൂരമുള്ള ഒലിവ് മൗണ്ട് പള്ളിയുടെ മുന്‍പില്‍ കൂടി രണ്ട് കിലോമീറ്റര്‍ ദൂരമുള്ള ഒലിവ്മൗണ്ട് പള്ളിയുടെ മുന്‍പില്‍ കൂടിയ ജലസോത്രസായി രണ്ട് കിലോമീറ്റര്‍ ദൂരം മാറി മൂലേപ്പാറ കുടിവെള്ള പദ്ധതിയിലെത്തുന്നു.
മൂന്ന് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ഏറേ ഗുണകരമായ ഈ തോട് സ്റ്റാര്‍ റോക്ക് പ്രൊഡക്‌സ് ഒഴുക്കിവിടുന്ന ചെളിവെള്ളം മൂലം നാശോന്മുഖമായി കൊണ്ടിരിക്കുകയാണ്. ദേവഗിരി, ആനപ്പാറ, മുരിങ്ങാടത്തുപ്പാറ, അമലാപുരം തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഏറേ ഗുണകരമാകുന്ന ഈ ജലസ്രോതസിനെ മലിനമാക്കുന്ന നടപടികള്‍ ഇതിനു മുന്‍പും അവര്‍ത്തിച്ചിട്ടുണ്ടന്ന് ആരോപിച്ചു കൊണ്ടാണ് നാട്ടുകാര്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, എറണാകുളം ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, ആലുവ തഹസില്‍ദാര്‍, അയ്യംമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."