HOME
DETAILS

ബസില്‍ വച്ച് സ്വര്‍ണം കവര്‍ന്ന സംഭവം: അന്വേഷണം മറ്റു ജില്ലകളിലേക്കും

  
backup
May 10 2017 | 04:05 AM

%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b5


കോഴിക്കോട്: ഹാള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ ബസില്‍ വച്ച് അരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കസബ പൊലിസ് അറിയിച്ചു. നിലവിലെ സമാനകേസുകളുമായി ബന്ധപ്പട്ടും സ്ഥിരമായി ബസുകളില്‍ മോഷണം നടത്തുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കി വരികയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഇതരജില്ലകളിലെ പൊലിസിന്റെ സഹായം തേടും. സമാനകേസിലുള്‍പ്പെട്ട് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരുടെയും ജാമ്യത്തിലിറങ്ങിയവരുടെയും വിവരങ്ങളും പൊലിസ് ശേഖരിക്കുന്നുണ്ട്. അതേസമയം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയില്ലെന്ന് പൊലിസ് പറഞ്ഞു. അന്വേഷണം ഇതരസംസ്ഥാനക്കാരിലേക്കും വ്യാപിപ്പിക്കും. സ്വര്‍ണത്തിന്റെ ഇന്‍ഷുറന്‍സ് തുകയെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. മൂന്നുകിലോ സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് മാത്രമായി എടുത്തിരിക്കുന്ന ഇന്‍ഷുറന്‍സ് തുക കോടികള്‍ വരും. അതിനാലാണ് പരാതിയുടെ വിവിധ തലങ്ങളെക്കുറിച്ച് പൊലിസ് കാര്യക്ഷമമായി അന്വേഷിക്കുന്നത്.
കഴിഞ്ഞ 18ന് രാവിലെ 8.35ന് രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് യാത്രക്കിടെയാണ് 1.68 കിലോഗ്രാം സ്വര്‍ണം കവര്‍ന്നത്. രാമനാട്ടുകരയിലെ മുബാറക് ജ്വല്ലറി ജീവനക്കാരന്‍ അബ്ദുല്‍ ഗഫൂര്‍ ചിന്താവളപ്പിലെ സ്ഥാപനത്തിലേക്ക് ഹാള്‍മാര്‍ക്ക് ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ വച്ച് സ്വര്‍ണം നഷ്ടമായതിനെ തുടര്‍ന്ന് കസബ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago