HOME
DETAILS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡേതര ചികിത്സ പ്രതിസന്ധിയില്‍

  
backup
October 14 2020 | 02:10 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95-10

 


സ്വന്തം ലേഖകന്‍
കോഴിക്കോട്: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ മറ്റ് രോഗികളുടെ ചികിത്സ പ്രതിസന്ധിയിലാകുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കാന്‍സര്‍ രോഗിയെ മടക്കി അയച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ നിലവില്‍ കുറവുണ്ട്. എന്നാല്‍ കീമോ തെറാപ്പി ചെയ്യേണ്ടവരും ഹൃദ്രോഗ വിഭാഗത്തിലെ ഒ.പിയിലടക്കം സാധാരണ എത്തുന്ന രോഗികളുടെയും എണ്ണത്തിന്റെ 75 ശതമാനം ഇപ്പോഴും ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
ഹൃദയത്തിലെ ബ്ലോക്കുകള്‍ നീക്കുന്നതിനുള്ള ആന്‍ജിയോപ്ലാസ്റ്റി സാധാരണ ഗതിയില്‍ ഒരു ദിവസം പത്ത് മുതല്‍ പതിനഞ്ച് എണ്ണം വരെ ചെയ്യുന്ന സ്ഥാനത്ത് നിലവില്‍ മൂന്നോ നാലോ എണ്ണം മാത്രമാണ് നടക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് കീമോ ചെയ്യുന്നതിലും കുറവു വന്നിട്ടുണ്ട്.
നോണ്‍ കൊവിഡ് വാര്‍ഡുകളില്‍ നിന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യക്കുറവും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നിരന്തരമായി ക്വാറന്റൈനില്‍ പ്രവേശിക്കുന്ന അവസ്ഥയുമാണ് കൂടുതല്‍ പ്രയാസത്തിലാക്കുന്നത്. കാന്‍സര്‍, ഹൃദ്രോഗ ചികിത്സാ വിഭാഗം എന്നിവക്ക് പുറമെ ജനറല്‍ സര്‍ജറി, വൃക്ക സംബന്ധമായ അസുഖങ്ങള്‍, മൂത്രാശയ രോഗികള്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ന്യൂറോ സര്‍ജറി വിഭാഗങ്ങളെല്ലാം പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയക്കുള്ള തിയതി ലഭിച്ച് കാത്തുകെട്ടി കിടക്കുന്നവരും ധാരാളമാണ്.
കഴിഞ്ഞ ദിവസം ഒരു മെഡിസിന്‍ വാര്‍ഡില്‍ നടത്തിയ പരിശോധനയില്‍ രോഗികള്‍ക്കും പരിചാരകര്‍ക്കും അടക്കം 14 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ആശുപത്രിയിലേക്കുള്ള വരവ് പരമാവധി കുറക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, അത്യാവശ്യ കേസുകളില്‍ മെഡിക്കല്‍കോളജിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഇപ്പോള്‍ ഇവിടെയെത്തുന്നത്. ഇവരെയാണ് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും മടക്കി അയക്കുന്നതെന്നാണ് ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  21 hours ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  21 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago