ഭൂതത്താന്‍കെട്ട് -വടാട്ടുപാറ നിവാസികള്‍ പുലി ഭീതിയില്‍
കോതമംഗലം : ജില്ലയുടെ കിഴക്കന്‍വനമേഖല പങ്കിടുന്ന ഭൂതത്താന്‍കെട്ട് -വടാട്ടുപാറ നിവാസികള്‍ പുലി ഭീതിയില്‍. റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും വനം വകുപ്പ് സ്ഥാപിച്ച കാമറകളില്‍ ഒന്നും തന്നെ പുലിയെ കണ്ടിട്ടില്ലന്നുമാണ് ഔദ്യോഗിക വിവരം. പറമ്പിക്കുളം വനമേഖലയില്‍ പെട്ടതായതു കൊണ്ട് തന്നെ അഭ്യുഹങ്ങളെ തള്ളി കളയാനും സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. മഞ്ഞപ്ര, അങ്കമാലി ഭാഗങ്ങളില്‍ പല തവണ പുലിയെ പിടിച്ചിട്ടുണ്ട്. മലക്കപ്പാറ, വാല്‍പ്പാറ, തൃശൂര്‍, മേഖലകളില്‍ ഉള്ളവ ഈ മേഖലയില്‍ എത്തിയതാകാം എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മഞ്ഞപ്പെട്ടി ശ്രീഭൂതപുരത്ത് പുലിയിറങ്ങിയിരുന്നു.
മലവെള്ളപാച്ചിലില്‍ ഉള്‍ക്കൊടുകളില്‍ നിന്നും എത്തിയതാണെന്ന് ഒഴുകിയെത്തിയതാണ് പുലിയെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയാണ് ശ്രീഭൂതപുരത്തിന് സമീപം വാഹനത്തില്‍ പോകുമ്പോള്‍ പാടത്തിന്റെ സമീപമുള്ള കൈവരിയിലേക്ക് ചാടുന്ന പുലിയെ യുവാവ് കണ്ടത്. മഞ്ഞപ്ര ഭാഗത്ത് രണ്ട് ദിവസം മുമ്പ് പുഴയില്‍ നിന്ന് വെള്ളമിറങ്ങിയപ്പോള്‍ പുലിയുടെ കാല്‍പാദങ്ങള്‍ പുഴ തീരത്തെ ചെളിയില്‍ യുവാക്കള്‍ കണ്ടിരുന്നു. ഈ പ്രദേശം വനഭാഗങ്ങളല്ലാത്തതിനാല്‍ മറ്റു മൃഗങ്ങളുടെ കാല്‍പാദങ്ങളാണെന്നാണ് കണ്ടവര്‍ കരുതിയിരുന്നത്. തുടര്‍ന്നാണ് കഴിഞ്ഞ രാത്രി ശ്രീഭൂതതപുരത്ത് പുലിയെ രാത്രിയോടെ യുവാവ് കണ്ടത്. ഇതോടെ പ്രദേശത്തുകാര്‍ ഭീതിയിലാണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി പുലികളും മറ്റു മൃഗങ്ങളും ഒഴുക്കില്‍ പെട്ട് പെരിയാര്‍ വഴി ജനവാസ മേഖലകളായ തീരത്ത് എത്തിയിട്ടുണ്ടെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. കനത്ത മഴയും പ്രളയവും മൂലം പെരിയാറില്‍ വെള്ളം താഴ്ന്നതും വന്യ ജീവികളുടെ സാന്നിധ്യം കൂടുതല്‍ ആവാന്‍ ഇടയുള്ളതുകൊണ്ടു പരിസര വാസികള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭൂതത്താന്‍കെട്ട്, വടാട്ടുപാറ, കുട്ടമ്പുഴ, പൂയംകുട്ടി മേഖലകളില്‍ വന്യ മൃഗ ശല്യം രൂക്ഷമാണ്.
വാടാട്ടുപാറ റോഡില്‍ വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ വനംവകുപ്പ് സ്‌ക്വാഡിനെ നിയോഗിച്ചു. ഭൂതത്താന്‍കെട്ടു മുതല്‍ മീരാന്‍ സിറ്റി വരെയുള്ള വന മേഖലയിലാണ് വൈകിട്ട് ആറു മുതല്‍ രാത്രി 12 വരെ വന സംരക്ഷണ സമിതിയുടെ സഹകരണത്തോടെ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. വനപാതയിലൂടെ ഇരുചക്ര വാഹനങ്ങളില്‍ അസമയത്ത് പോകുന്നവര്‍ അവിചാരിതമായി വന്യജീവികളുടെ മുന്നില്‍ അകപ്പെടുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."