അപേക്ഷകളുടെ നീക്കം ഇനി വിരല്തുമ്പിലറിയാം
കോഴിക്കോട്: കലക്ടറേറ്റില്‍ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും കാലതാമസം ഒഴിവാക്കി തീര്‍പ്പു കല്‍പ്പിക്കുന്നതിന് ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം15 മുതല്‍ പ്രാവര്‍ത്തികമാകും.
ഇതോടെ അപേക്ഷകളുടെ നീക്കം വിരല്തുമ്പിലറിയാന് സാധിക്കും. അപേക്ഷ നല്കുന്ന വ്യക്തിയുടെ മൊബൈല്‍ നമ്പറിലേക്ക് ഫയല്‍നമ്പര്‍ മെസേജ് വഴി ലഭ്യമാകും. ഈ നമ്പര്‍ ഉപയോഗിച്ച് ഇ-ഡിസ്ട്രിക്ട് സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഫയലിന്റെ സ്ഥിതിവിവരം അറിയാന്‍ കഴിയും.
റവന്യു ഉള്‍പ്പെടെ മുഴുവന്‍ വകുപ്പുകളുടെയും ഫയല്‍ നീക്കം ഈ വിധത്തില്‍ ചിട്ടപ്പെടുത്തും. ഫയല്‍ നീക്കത്തിന്റെ പുരോഗതി സംബന്ധിച്ച് ഓരോമാസവും ജില്ലാ വികസനസമിതിയില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുമെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു.
കലക്ടറേറ്റില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ നീക്കം സംബന്ധിച്ച് തൃപ്തികരമായ വിവരങ്ങള്‍ ലഭിക്കാത്തത് പൊതുജനത്തിന് ഏറെ പ്രയാസങ്ങല്‍ സൃഷ്ടിച്ചിരുന്നു. ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താനും ഓണ്‍ലൈന്‍ സംവിധാനം വഴി ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."