HOME
DETAILS
MAL
പ്രതിഷേധ പ്രകടനം: യെച്ചൂരി, ഡി രാജ അടക്കമുള്ള ഇടതുനേതാക്കളെ അറസ്റ്റ്ചെയ്തു
backup
September 10 2018 | 09:09 AM
ന്യൂഡല്‍ഹി: ഇന്ധനവിലയ്ക്കെതിരായ ബന്ദിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള ഇടതുനേതാക്കളാണ് അറസ്റ്റിലായത്.
ഡല്‍ഹി പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ പ്രകടത്തിനു പിന്നാലെയാണ് അറസ്റ്റ്.
ഇടത് പ്രകടനത്തിനൊപ്പം ചേര്‍ന്ന് എ.എ.പി നേതാക്കളും പ്രതിഷേധം അറിയിച്ചു. എ.എ.പി നേതാവ് അതിഷി ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കുമൊപ്പം അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."