മലപ്പുറം സഹ. സ്പിന്നിങ് മില്ലില്‍ വിചിത്ര നിയമനച്ചട്ടം
തൊടുപുഴ: പൊതുമേഖലാ സ്ഥാപനമായ മലപ്പുറം കോ ഓപ്പറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡില്‍ മില്‍ ഗേറ്റില്‍ ആദ്യം എത്തുന്ന 50 പേര്‍ക്ക് താല്കാലിക നിയമനം നല്കുന്ന വിചിത്ര നടപടി.
ചട്ടപ്രകാരം താല്കാലിക നിയമനം നടത്തേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ സീനിയോരിറ്റി ലിസ്റ്റ് തയാറാക്കണം. പത്ര പരസ്യം, എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയെല്ലാം സ്ഥിരം നിയമനത്തിന്റെ അവശ്യ ഘടകങ്ങളാണ്. തീര്‍ത്തും ക്രമവിരുദ്ധമായ നടപടിയാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേരളാ സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് എംപ്ലോയിസ് ഫെഡറേഷന് (എസ്.ടി.യു) ജനറല്‍ സെക്രട്ടറി സിദ്ദീഖ് താനൂര്‍ സുപ്രഭാതത്തോട് പറഞ്ഞു.
മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ അവസാന അഞ്ച് വര്‍ഷമായി 3 കോടി മുതല്‍ 9 കോടി രൂപ വരെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി, ഇ.പി.എഫ് ഇനത്തില്‍ രണ്ട് കോടി രൂപയ്ക്കു മുകളില്‍ കുടിശ്ശികയുണ്ട്. നിലവിലെ ജീവനക്കാര്‍ക്കു തന്നെ പൂര്‍ണ ആനുകൂല്യങ്ങളോ തൊഴില്‍ ദിനങ്ങളോ നല്‍കാതെയാണ് വീണ്ടും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന പിന്‍വാതില്‍ നിയമന നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."