നീലഗിരിയില്‍ കാട്ടാനശല്യം രൂക്ഷം
ഗൂഡല്ലൂര്‍: തമിഴകത്തിലെ മലയോര മേഖലയായ നീലഗിരി ജില്ലയില്‍ കാട്ടാന ശല്യം രൂക്ഷമായി. തോട്ടംമേഖലയായ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലാണ് കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്നത്.
പാട്ടവയല്‍, ബിദര്‍ക്കാട്, സൂസംപാടി, നെല്ലാക്കോട്ട, വിലങ്ങൂര്‍, പാക്കണ, റാക്കോട്, നാടുകാണി, ദേവാല, മേങ്കോറഞ്ച്, അയ്യംകൊല്ലി, തുറപ്പള്ളി, കൊളപ്പള്ളി, ചേരമ്പാടി, ചേരങ്കോട്, സിങ്കോണ, കാപ്പിക്കാട്, ഏലിയാസ്കട തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഒറ്റയായും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വലിയ നാശമാണ് വരുത്തുന്നത്.
ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി വ്യാപക നാശമാണ് വരുത്തുന്നത്. വരള്‍ച്ച രൂക്ഷമായതോടെ ഭക്ഷണവും ജലവും ലഭ്യമാകാതായതോടെ കാട്ടാനകള്‍ വനംവിട്ട് നാട്ടിന് പ്രദേശങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. പാതയോരങ്ങളിലും തേയിലത്തോട്ടങ്ങളിലും തമ്പടിക്കുകയാണ് ആനകള്‍.
വനത്തോട് ചുറ്റപ്പെട്ട ഗ്രാമങ്ങളിലാണ് കാട്ടാനകള്‍ അധികവും എത്തുന്നത്. അതേസമയം നീലഗിരി വനമേഖലയില്‍ സമീപ കാലത്ത് വരള്‍ച്ച കാരണം ധാരാളം കാട്ടാനകളാണ് ചരിഞ്ഞത്. ടൗണുകളിലേക്ക് പോലും ഇപ്പോള്‍ കാട്ടാനകള്‍ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."