ഉത്തരവ് പുനഃപരിശോധിക്കണം: വി.എസ്
തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റ ഭൂമിയെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും എന്‍.ഒ.സി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന് അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്.
ഈ ആവശ്യം ഉന്നയിച്ച് വൈദ്യുതി മന്ത്രി എം.എം മണിക്ക് അദ്ദേഹം കത്തുനല്‍കി. കെ.ഡി.എച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളില്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമാണ് എന്‍.ഒ.സി പോലും ആവശ്യപ്പെടാതെ വൈദ്യുത കണക്ഷന് നല്കാന് ഉത്തരവിറങ്ങിയത്. മൂന്നാര്‍ ദൗത്യകാലത്ത് കൈയേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് ശരിയാണെന്ന് കോടതികള്‍ അംഗീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തിരിച്ചുപിടിച്ച കൈയേറ്റങ്ങളും പൊളിച്ചുകളഞ്ഞ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."