HOME
DETAILS
MAL
പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി
backup
May 10 2017 | 04:05 AM
കല്‍പ്പറ്റ: പൊതുമേഖല ബാങ്കുകളുടെ അന്യായമായ സര്‍വിസ് ചാര്‍ജ് പിന്‍വലിക്കുക, വ്യാപാരികള്‍ക്ക് പരസ്പര ജാമ്യ വ്യവസ്ഥയില്‍ വായ്പ അനുവദിക്കുക, ബാങ്കുകളുടെ വ്യാപാരദ്രോഹ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കല്‍പ്പറ്റ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു മുന്പില് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
സമിതി ജില്ലാ സെക്രട്ടറി വി.കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.കെ സിദ്ദീഖ് അധ്യക്ഷനായി.ജില്ലാ ജോ.സെക്രട്ടറി പി.ജെ ജോസ്, ജില്ലാ കമ്മിറ്റിയംഗം ആര് വില്യംസ്, കല്‍പ്പറ്റ യൂനിറ്റ് സെക്രട്ടറി ഹരിദാസ് പി.കെ സംസാരിച്ചു. ജില്ലാ ട്രഷറര്‍ പി പ്രസന്നകുമാര്‍ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പി.വി ഷൈലേന്ദ്രന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."