എഫ്.എല്‍.ടി.സികളില്‍ അവഗണനയെന്ന് ഹോമിയോ ഡോക്ടര്‍മാര്‍
കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ അലോപ്പതി ഡോക്ടര്‍മാര്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നു എന്ന പരാതിയുമായും ആയുഷ് ഡോക്ടര്‍മാര്‍. ഹെല്‍പര്‍മാരായാണ് തങ്ങളെ പരിഗണിക്കുന്നതെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. ജോലിയെ അംഗീകരിക്കാതിരിക്കുന്ന ഇവരുടെ നടപടിയ്‌ക്കെതിരേ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ആയുഷ് ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്നുണ്ട്.
ഇക്കാരണത്താല്‍ത്തന്നെ, റിപ്പോര്‍ട്ടിങ് ഉള്‍പ്പെടെ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരള സ്‌റ്റേറ്റ് ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തെ ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് പ്രസ്താവിച്ച ആരോഗ്യമന്ത്രിയോട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും തങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സര്‍ക്കാര്‍ ഐ.എം.എയുടെ താല്‍പര്യത്തിനൊത്ത് നിലപാട് സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായതെന്നും ഹോമിയോ ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."