HOME
DETAILS

കൊവിഡ് ബാധിതരില്‍ കൂടുതല്‍ വീട്ടുചികിത്സയില്‍

  
backup
October 14 2020 | 05:10 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2


തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുന്നവരെ വീട്ടില്‍ തന്നെ ചികിത്സിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് അറുപത് ശതമാനത്തിലധികം രോഗികളും ചികിത്സയില്‍ കഴിയുന്നത് വീട്ടില്‍. ചികിത്സയിലുള്ളവര്‍ താമസിക്കുന്ന വീട്ടിനു പുറത്ത് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സ്റ്റിക്കര്‍ പതിക്കും. ഗുരുതര രോഗങ്ങളുള്ളവര്‍ കൊവിഡ് ആശുപത്രികളിലും വീട്ടില്‍ സൗകര്യമില്ലാത്തവര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.
തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 59,657 പേരാണ് വീട്ടില്‍ ചികിത്സ തുടരുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ആദ്യം വീട്ടുചികിത്സ ആരംഭിച്ചതെങ്കിലും കൂടുതല്‍ രോഗികള്‍ വീടുകളില്‍ കഴിയുന്നത് എറണാകുളത്താണ് , 9,041 പേര്‍. തിരുവനന്തപുരം (6,502), കോഴിക്കോട് (6,923), കൊല്ലം (5,554), തൃശൂര്‍ (5,896), മലപ്പുറം (5,494), കണ്ണൂര്‍ (5,088) എന്നീ ആറ് ജില്ലകളില്‍ 5000ത്തിന് മുകളിലാണ് വീട്ടുപരിചരണത്തിലുള്ളവരുടെ എണ്ണം.
ആരോഗ്യസ്ഥിതി മോശമാകുന്നതിനെ തുടര്‍ന്ന് ദിവസം ശരാശരി 10 പേരെ വരെ വീടുകളില്‍നിന്ന് ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്നുണ്ടെന്നാണ് കണക്ക്. കാര്യമായ ലക്ഷണങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്തവരെയാണ് വീടുകളിലേക്ക് അയക്കുന്നത്. അതുകൊണ്ട് തന്നെ രോഗമുക്തിയുടെ കാര്യത്തിലും വീട്ടുചികിത്സയിലുള്ളവര്‍ മുന്നിലാണ്. കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇവര്‍ രോഗമുക്തി നേടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  23 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  23 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  23 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  23 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  23 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  23 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  23 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  23 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  23 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  23 days ago