കന്യാസ്ത്രീയെ പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദനം പോലെ; അറസ്റ്റ് സ്വാധീനത്തിന്റെ സന്ദേശം: ജേക്കബ് തോമസ്
തിരുവനന്തപുരം: കന്യാസ്ത്രീയെ മഠത്തിന്റെ മേലധികാരിയായ ബിഷപ്പ് പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദനം പോലെയാണെന്നും ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണിതെന്നും കേരളം സുരക്ഷിതമാണോ, അരക്ഷിതമാണോയെന്ന് ഇതിലൂടെ വിലയിരുത്തണമെന്നും വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്.
പ്രളയാനന്തര കേരളം എന്ന വിഷയത്തില്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം. അറസ്റ്റ് സ്വാധീനത്തിന്റെ സന്ദേശമാണ്. പ്രകൃതിദുരന്തങ്ങളില്‍ മരണസംഘ്യ കൂടുന്നുണ്ടെങ്കില്‍ അതില്‍ അഴിമതിയും കാരണമാണ്. ദുരന്തത്തിന്റെ തീവ്രതയനുസരിച്ച് അഴിമതിക്കുള്ള സാധ്യതയും കൂടും.
പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യണമെന്നത് അഴിമതിക്ക് കളമൊരുക്കും. പലതിലും നാം ഒന്നാം സ്ഥാനത്താണെന്നു പരസ്യം ചെയ്യും. പക്ഷേ സ്ഥാനത്തിനല്ല, ശ്രേഷ്ഠതക്കുവേണ്ടിയാണ് പരിശ്രമിക്കേണ്ടത്.
പ്രകൃതി എന്താണെന്ന് ഒരു വിവരവുമില്ലാത്തവരാണ് ഭരിക്കുന്നത്. കേരളത്തിന് രണ്ടാം ആധുനികതയുടെ ആവശ്യമുണ്ട്. സുരക്ഷിത കേരളമാണ് എല്ലാവര്‍ക്കും വേണ്ടത്. ഇപ്പോഴത്തെ കേരളം അരക്ഷിതമാണ്.
ആരോപണമുയര്‍ന്നു എന്ന കാരണം കൊണ്ട് കണ്‍സള്‍ട്ടന്‍സി കമ്പനി അയോഗ്യരെന്നു പറയാനാകില്ല. പക്ഷേ, ഇനിയെങ്കിലും ഇക്കാര്യങ്ങളില്‍ വിദേശികളെ ആശ്രയിക്കേണ്ടതുണ്ടോയെന്നു ചിന്തിക്കണം.
കാര്യശേഷിയുള്ള മലയാളിയാണ് രണ്ടാം കേരളത്തെ പടുത്തുയര്‍ത്തേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."