സുപ്രിം കോടതിയെ 'സ്വന്തമാക്കി' ബിജെപി മന്ത്രി; വിവാദമായപ്പോള്‍ തിരുത്ത്
ലക്നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ പ്രതികരിച്ച ഉത്തര്‍പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുക്ത് ബിഹാരി വര്‍മയുടെ പ്രസ്താവന വിവാദമായി.
രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ബി.ജെ.പി പ്രതിബദ്ധമാണെന്നും സുപ്രിം കോടതി തങ്ങളുടെ സ്വന്തമാണെന്നും പറഞ്ഞുകൊണ്ടുള്ള മന്ത്രി മുക്ത് ബിഹാരി വര്‍മയുടെ അവകാശവാദമാണ് വിവാദമായത്.
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ നിലപാടുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബി.ജെ.പി അധികാരത്തില്‍ വന്നത് വികസന കാഴ്ചപ്പാടോടെയാണ്. എന്നാല്‍ വിശ്വാസത്തെ സംബന്ധച്ച വിഷയമായതിനാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബി.ജെ.പി പ്രതിബദ്ധരാണെന്നും വര്‍മ പറഞ്ഞു.
വിഷയം സുപ്രിം കോടതിയില്‍ തീര്‍പ്പാക്കപ്പെടാതെ കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 'സുപ്രിം കോടതി നമ്മുടെ സ്വന്തമല്ലേ, നീതിന്യായ വകുപ്പും നിയമ നിര്‍മ്മാണ വകുപ്പും നമ്മുടേതല്ലേ' എന്നായിരുന്നു വര്‍മയുടെ പ്രതികരണം.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ തിരുത്തുമായി മന്ത്രി രംഗത്തെത്തി. നമ്മുടെ എന്ന് ഉദ്ദേശിച്ചത് ഇന്ത്യന്‍ ജനതയെ ആണെന്നാണ് മന്ത്രി പിന്നീട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."