മോട്ടോര്‍ നന്നാക്കാന്‍ നടപടിയില്ല
കിണറ്റില്‍ വെള്ളമുണ്ടായിട്ടും പണം കൊടുത്തു വെള്ളം വാങ്ങി സു.ബത്തേരി ഡിപ്പോ
സുല്‍ത്താന്‍ ബത്തേരി: മോട്ടോര്‍ നന്നാക്കാന്‍ നടപടിയെടുക്കാതെ ദിവസവും രണ്ടായിരം രൂപ മുടക്കി വെള്ളമെത്തിച്ച് സുല്‍ത്താന്‍ ബത്തേരി ജില്ലാ കെ.എസ്.ആര്.ടി.സി ഡിപ്പോ.
ഒരുമാസമായി ദിവസവും 5000 ലീറ്റര്‍ വീതം മൂന്ന് തവണയാണ് വെള്ളം ലോറിയിലടിക്കുന്നത്. കിണറിന് പുറമെ രണ്ട് കുഴല്‍ കിണറുമുണ്ട് ഡിപ്പോയില്‍. എന്നാല്‍ കുഴല്‍കിണറിലെ വെള്ളം ഒരു മണിക്കൂര്‍ പമ്പ് ചെയ്യുമ്പോഴേക്കും തീരും. കിണറ്റില്‍ നിറയെ വെള്ളമുണ്ടെങ്കിലും പമ്പുചെയ്യാനുള്ള മോട്ടോര്‍ കേടായിട്ട് മാസങ്ങളായി. ഇതു കാരണം ഡിപ്പോയിലെ ആവശ്യങ്ങളും ഇവിടെയെത്തുന്ന യാത്രക്കാര്‍ക്കാവശ്യമായ വെള്ളവും ദിനവും പുറത്തു നിന്നുമാണ് എത്തുക്കുന്നത്.
ദിവസം 2000 ത്തിലേറെ രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ഇത്തരത്തില്‍ തന്നെ നോക്കിയാല്‍ ഇതിനകം 60000 രൂപയിതികം ചെലവഴിച്ചുകഴിഞ്ഞു. പത്ത് എച്ച് പിയുടെ മോട്ടാറാണ് കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്യാനായി ആവശ്യം. കാലപ്പഴക്കത്താലും നിരന്തരമായ ഉപയോഗം കൊണ്ടും കേടായ നിലവിലെ മോട്ടോര്‍ നന്നാക്കാന്‍ 17000 രൂപ ആവശ്യമായിവരും.
ഇതിനു പരിഹാരമായി പുതിയമോട്ടോര്‍ വാങ്ങാന്‍ പണം അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടങ്കെിലും ഒന്നുമായിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും നഷ്ടകണക്ക് മാത്രം പറയുന്ന കെ.എസ്ആര്‍.ടി.സി പുറമെ നിന്നും വെള്ളമെടുക്കുന്ന കണക്കുകൂടി നഷ്ടമായി കണക്കാക്കാന്‍ വെലിയ ബുദ്ധിമുട്ടുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."