HOME
DETAILS
MAL
കശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
backup
May 10 2017 | 04:05 AM
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ ഒരു സൈനിക ഓഫീസറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലഫ്.കേണല്‍ ഉമര്‍ ഫയാസിനെ ആണ് വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. കുല്‍ഗാമില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി ഭീകരര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലിസ് വ്യക്തമാക്കി. തലക്കും വയറിനും വെടിയേറ്റിട്ടുണ്ട്.
അവധിയിലുള്ള സൈനികരെ പോലും ലക്ഷ്യമിടുന്ന ഭീകകരുടെ പുതിയ രീതിയാണ് സംഭവം കാണിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പുല്‍വാമ, ഷോപിയാന്‍, അനന്ത്നാഗ്, കുല്‍ഗം ജില്ലകളിലേക്കുള്ള അനൗദ്യോഗിക സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് പൊലിസ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."