പാലം പ്രവൃത്തി ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് നോട്ടിസ്
പേരാവൂര്‍ : തൊണ്ടിയില്‍ പാലം വൈശാഖ മഹോത്സവം തുടങ്ങുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കരാറുകാരന് ചീഫ് എന്‍ജിനീയര്‍ നോട്ടിസ് നല്കി. 2 .51 കോടി രൂപ മുടക്കിയാണ് പാലം നിര്‍മ്മാണം നടക്കുന്നത്.
സണ്ണി ജോസഫ് എം.എല്‍.എ യുടെ ശ്രമം ഫലമായി കൊണ്ടുവന്ന പാലം കരാറുകാരനും മരാമത്ത് വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി നീളുകയായിരുന്നു. ഇത്തവണ വൈശാഖ മഹോത്സവത്തിന് പേരാവൂര്‍ കാഞ്ഞിരപ്പുഴ വഴി മാത്രമേ കൊട്ടിയൂരിലേക്ക് എത്താന്‍ സാധിക്കുകയുള്ളു. നെടുപോയില്‍ കൊളക്കാട് വഴി കൊട്ടിയൂരിലേക്ക് എത്താമെങ്കിലും റോഡിന് വീതി കുറവായതിനാല്‍ ഒരു ഭാഗത്തേക്കുള്ള ഗതാഗതം മാത്രമേ സാധിക്കുകയുള്ളു.
തലശ്ശേരിയില്‍ നിന്ന് വരുന്ന വാഹനങ്ങളും ഇരിട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും കൊട്ടിയൂരില്‍ വന്ന് മടങ്ങുന്ന വാഹനങ്ങളും പേരാവൂര്‍ കാഞ്ഞിരപ്പുഴ വഴി മാത്രം പോകുന്നതോടെ വാന്‍ ഗതാഗത കുരുക്ക് ആണ് ഉണ്ടാകുക.
നാളിതുവരെ കരാറുകാരന്റെ മേല്‍ യാതൊരു വിധ നടപടിയുമെടുക്കാതിരുന്ന മരാമത്ത് വകുപ്പ് ഉത്സവമെത്തിയപ്പോള് കരാറുകാരന് നോട്ടീസ് നല്‍കിയത് തീര്‍ഥാടകരെ കബളിപ്പിക്കാനാണെന്ന് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് പാമ്പാറ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."