HOME
DETAILS
MAL
പോസ്റ്റ്ഓഫിസ് ഉപരോധിച്ചു
backup
May 10 2017 | 05:05 AM
തലശ്ശേരി: തൊഴിലുറപ്പ് തൊഴിലാളികളുടെ ആറ് മാസകാലത്തെ കൂലി കുടിശ്ശിഖ ഉടന്‍ അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളുമായി തൊഴിലുറപ്പ് തൊഴിലാളികള്‍ തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിച്ചു.
എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരം സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രന്, ഇ. വിജയന്, കെ.പി പ്രഹീദ് സംസാരിച്ചു.
തങ്കമ്മ സകറിയ അധ്യക്ഷയായി. ടി. അനില്‍ സ്വാഗതം പറഞ്ഞു. നേരത്തെ നടന്ന പ്രകടനത്തിന് സി. അജിത, എന്‍.എം പുരുഷോത്തമന്, എം.കെ മുരളി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."