പുതിയകാവില്‍ നിരീക്ഷണ ക്യാമറ: ആദ്യ ഘട്ട തുക കൈമാറി
കിളിമാനൂര്‍: കിളിമാനൂര്‍ പൊലിസും പുതിയകാവ് ജനകീയ സമിതിയും സംയുക്തമായി ടൗണ്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്യാമറ വെക്കുന്ന പദ്ധതിയുടെ കരാര്‍ ഒപ്പിട്ടു.
പദ്ധതിയുടെ ഭാഗമായി കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ പുതിയകാവ് ജങ്ഷന് വരെയും പുതിയകാവ് മുതല്‍ രാജാ രവിവര്‍മ്മാ സ്കൂള്‍ ജങ്ഷന് വരെയും അത്യാധുനിക സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.
കഞ്ചാവ് മാഫിയകളടക്കം വിഹരിക്കുന്ന കിളിമാനൂരില്‍ ക്യാമറ വരുന്നതോടെ ക്യാരിയേഴ്സിനെയും കണ്ടെത്താന്‍ പൊലിസിന് കഴിയും.
കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് സമിതികള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് തികച്ചും സുതാര്യമായ രീതിയിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പത്ത് ലക്ഷം രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘഡു തുക കരാര്‍ ഏറ്റെടുത്ത കല്ലമ്പലം നിഷാ ടെക്നോളജി ഉടമ നകുലന് കിളിമാനൂര്‍ പൊലിസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജനകീയ സമിതി ഭാരവാഹികളായ കെ. ബാബു, ബി.എസ് റെജി എന്നിവര്‍ കൈമാറി.
കിളിമാനൂര്സര്ക്കിള് ഇന്‍സ്പെക്ടര്‍ പി. അനില്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ബി.കെ അരുണ്‍, ആര്. സുധാകരന്, പുതിയകാവ് ജോഷി, സി.കെ ഗോപിനാഥന്, ചന്ദ്രന്, സുഗുണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."