HOME
DETAILS
MAL
കൊതിയൂറും വിഭവങ്ങളൊരുക്കി ചക്കമേള
backup
May 10 2017 | 05:05 AM
കൂത്തുപറമ്പ്: കൊതിയൂറും വിഭവങ്ങളൊരുക്കി ചെറുവാഞ്ചേരിയില്‍ ചക്കമേള. ചെറുവാഞ്ചേരി പി.വി.കുഞ്ഞമ്പുക്കുട്ടി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷികത്തിന്റെ ഭാഗമായാണ് ചക്ക വിഭവമേള സംഘടിപ്പിച്ചത്. ചക്കക്കുരു മെഴുക് പുരട്ടിയത്, ഉപ്പേരി, ചിപ്സ്, ഉണ്ട, പ്രഥമന്‍, ഐസ്ക്രീം,തോരന്‍ ചമ്മന്തി, അച്ചാര്‍ തുടങ്ങി ചക്ക കൊണ്ടുള്ള അന്‍പതിലേറെ വിഭവങ്ങളാണ് പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രദര്‍ശനത്തിനും മത്സരത്തിനുമായി തയാറാക്കിയത്. ചക്കയും ജനകീയ ആരോഗ്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ചെറുവാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.പി അരീഫ ഉദ്ഘാടനം ചെയ്തു.
സി.വി രാമചന്ദ്രന് അധ്യക്ഷനായി. സജീവ് കാവുങ്കര ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."