HOME
DETAILS
MAL
അടിവസ്ത്രം അഴിച്ചുള്ള പരിശോധന അപലപനീയം: എസ്.വൈ.എസ്
backup
May 10 2017 | 05:05 AM
കണ്ണൂര്‍: നീറ്റ് പരീക്ഷയുടെ പേരില്‍ വിദ്യാര്‍ഥികളുടെ അടിവസ്ത്രമടക്കം അഴിച്ച് പരിശോധന നടത്തിയത് അപമാനമാണെന്ന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ അഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ ദേഹപരിശോധന നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഹ്മദ് തേര്‍ളായി അധ്യക്ഷനായി. ഇബ്രാഹിം ബാഖവി, എ.കെ അബ്ദുല്‍ ബാഖി, എസ്.കെ ഹംസ ഹാജി, പാലത്തായി മൊയ്തു ഹാജി, ഷരീഫ് ബാഖവി, പി.പി മുഹമ്മദ് കുഞ്ഞി, ഉമര്‍ നദ്വി തോട്ടിക്കല്‍, സത്താര്‍ വളക്കൈ, അഷ്റഫ് ബംഗാളി മുഹല്ല, സലീം എടക്കാട്, മൊയ്തു മൗലവി മക്കിയാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."