HOME
DETAILS
MAL
ഡെങ്കിയെ നേരിടാന്‍ ഇരിട്ടിയില്‍ ജനകീയ ശുചീകരണം
backup
May 10 2017 | 05:05 AM
ഇരിട്ടി: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ ഇന്നലെ ജനകീയ ശുചീകരണം നടന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 16 ഗ്രൂപ്പുകളായി ഇരിട്ടിയുടെ വിവിധ മേഖലകളില്‍ നടന്ന ശുചീകരണ പ്രവൃത്തിയില്‍ വ്യാപാരി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് സംഘടനകള്‍, ചുമട്ടു തൊഴിലാളികള്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, സന്നദ്ധ സംഘടനകള്‍ , രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരസഭാ ചെയര്മാന് പി.പി അശോകന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് കെ. സരസ്വതി അദ്ധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി.പി. ഉസ്മാന്, പി.കെ. ബല്‍ക്കീസ്, സി.മുഹമ്മദലി, എന്‍.കെ ഇന്ദുമതി, കൗണ്‍സിലര്‍ പി.എം രവീന്ദ്രന്, സിക്രട്ടറി അന്‍സല്‍ ഐസക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."