HOME
DETAILS

സംസ്ഥാന സര്‍ക്കാരിനു വിമുഖത; തര്‍ഹീലില്‍ കഴിയുന്ന മലയാളികളുടെ മടക്കം ഡൽഹി വഴി

  
backup
October 14 2020 | 10:10 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%bf

ജിദ്ദ:വിവിധ കേസുകളില്‍അകപ്പെട്ട് ശിക്ഷാ കാലാവധി കഴിഞ്ഞ് മോചനത്തിന് അനുമതി ലഭിച്ചവരും നാടുകടത്തില്‍ (തര്‍ഹീല്‍) കേന്ദ്രങ്ങളില്‍ കഴിയുന്ന റിയാദിലെയും ജിദ്ദയിലെയും
മലയാളികളടക്കമുള്ള 383 ഇന്ത്യക്കാരെ ഇന്ന് സഊദി എയർലൈൻസ് വിമാനത്തിൽ സൗജന്യമായി ഡൽഹിയിലെത്തിക്കും. വൈകുന്നേരം 6.30ന് പുറപ്പെടുന്ന വിമാനത്തിൽ ജിദ്ദയിൽ നിന്ന് 156 ഉം റിയാദിൽ നിന്ന് 227 ഉം പേരുണ്ടാകും.
എംബസിയുടെയും കോൺസുലേറ്റിന്റെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവരുടെ യാത്രനടപടികളെല്ലാം ഇന്നലെ പൂർത്തിയായി. ജിദ്ദയിൽ നിന്നുള്ളവരുമായി റിയാദിലെത്തുന്ന വിമാനം റിയാദിൽ നിന്നു ഡൽയിലേക്ക് പറക്കും.
മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇന്നു പുറപ്പെടുന്ന വിമാനത്തിലുണ്ടാവുക. ദൽഹിയിലെത്തിയാൽ ഇവർ ഇവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങും. തർഹീലിൽ സുരക്ഷിതമായി കഴിയുന്നവരായതിനാൽ ഇവർക്ക് കൊവിഡ് ഭീഷണിയുണ്ടാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ പ്രത്യേക ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ നാട്ടിലെത്തിയാൽ ഹോം ക്വാറന്റൈൻ പൂർത്തിയാക്കേണ്ടിവരും. ഇവർ കൂടി നാടണയുന്നതോടെ നിലവിൽ തർഹീലിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും.
ദൽഹി, ലഖ്‌നോ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഇതുവരെ തർഹീലിൽ നിന്നുള്ളവരുമായി സഊദി എയർലൈൻസ് പറന്നത്.
അതേ സമയം കൊച്ചിയിലേക്ക് ദക്ഷിണേന്ത്യക്കാരുമായി ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും ഓരോ വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും അവസാന നിമിഷം കേരള സർക്കാർ വിലക്കുകയായിരുന്നുവെന്നാണ് വിവരം.
കേരളക്കാർ മാത്രമുള്ള വിമാനമാണെങ്കിൽ അനുമതി നൽകാം എന്ന നിലപാടാണ് നോർക്കയും കേരള സർക്കാറും സ്വീകരിച്ചത്. ക്വാറന്റൈൻ അസാധ്യമാണെന്ന വാദം ഉയർത്തി കേരളം ഈ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 days ago