സമരപന്തലില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു
പയ്യന്നൂര്‍: സമരപന്തലില്‍ ആറു ദിവസമായി നിരാഹാരം നടത്തിവന്ന പി.പി പ്രേമനെ ആരോഗ്യനില മോശമായതിനാല്‍ ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് സമരസമിതി പ്രവര്ത്തകന് പ്രിയേഷ് കക്കോപ്രത്ത് നിരാഹാരം ആരംഭിച്ചു. പ്രിയേഷിനെ വിളപ്പില്‍ശാല സമരനായിക എസ്. ശോഭനകുമാരി ഷാള്‍ അണിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജവഹര്‍ ബാലവേദി ജില്ലാ കമ്മിറ്റി സമരപന്തലിലെത്തി കുട്ടികളുടെ പ്രതിഷേധ ജ്വാല തീര്‍ത്തു.
സംസ്ഥാന ചെയര്മാന് ജി.വി ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് എ.വി ജിതേഷ് അധ്യക്ഷനായി. എസ്. ശോഭനകുമാരി ജ്വാല തെളിയിച്ചു. എല്‍. അനിതകുമാരി, കെ. ജയരാജന്, സി.വി.എ ജലീല്‍, രാഘവന്, ലിഷ ദിപക്, രാജേഷ് തില്ലങ്കേരി, ഇന്ദിര, അതുല്‍ കൃഷ്ണ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് ഫെഡറേഷന് പ്രവര്‍ത്തകര്‍ പന്തലിലെത്തി. വി.കെ ശശികുമാര്‍, അമീര്‍ കണ്ണാടിപ്പറമ്പ്, മുഹമ്മദ് കുഞ്ഞി പെരിങ്ങോം, അബ്ദുല്ല മലപ്പട്ടം സംസാരിച്ചു. സമരസമിതി നേതാക്കളെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തിന് പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."