HOME
DETAILS
MAL
കൊങ്കണ്‍ റൂട്ടില്‍ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദേശം
backup
May 26 2019 | 17:05 PM
മുംബൈ: കാലവര്‍ഷം തുടങ്ങുന്നതോടെ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി മുംബൈ-ഗോവ റൂട്ടില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 40 കി.മീറ്ററായി കുറയ്ക്കാന്‍ കൊങ്കണ്‍ റെയില്‍വേ ലോകോ പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്കി. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ അവസാനം വരെയാണ് നിയന്ത്രണം. മണിക്കൂറില്‍ ശരാശരി 100 കി.മീറ്റര്‍ വേഗതയില്‍ സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ 40 കി.മീറ്ററിലേക്ക് വേഗത കുറയ്ക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്. ട്രെയിന്‍ സര്‍വിസുകളുടെ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്നലെ കൊങ്കണ്‍ റെയില്‍വേ പുറത്തിറക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."