അന്ധമായ കോണ്‍ഗ്രസ് വിരോധം
രാജ്യം നേരിടുന്ന വെല്ലുവിളി: പാച്ചേനിതളിപ്പറമ്പ്: യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെ അന്ധമായ കോണ്‍ഗ്രസ് വിരോധം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്ന് ഡി.സി.സി പ്രസഡന്റ് സതീശന്‍ പാച്ചേനി. എഫ്.എന്‍.പി.ഒ ജില്ലാ ദ്വിദിന പഠനക്യാംപ് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ തീവ്രവാദവും വര്‍ഗീയതയും ആയുധമാക്കി രാജ്യത്തെ ഭിന്നിപ്പിച്ച് മതേതരത്വം തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനം ചെറുക്കാന്‍ തപാല്‍ ജീവനക്കാര്‍ ഒന്നിക്കണമെന്നും പാച്ചേനി പറഞ്ഞു.
കരിപ്പാല്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. ജോണ്‍സണ്‍ ഡി. ആവോക്കാരന്‍, പി.യു മുരളീധരന്‍ വിഷയമവതരിപ്പിച്ചു. വി.പി ചന്ദ്രപ്രകാശ്, എം.എ ചാക്കോ, ദിനു മൊട്ടമ്മല്‍, കെ.സി രാജന്‍, ഇ.ടി രാജീവന്‍, ഇ. മനോജ് കുമാര്‍, കെ. സുമ, ടി.വി രാഘവന്‍, കെ. രാഹുല്‍, പി. പ്രേമദാസന്‍, കെ. ഉണ്ണികൃഷ്ണന്‍, പി.കെ ഹരിദാസന്‍, പി. വിനോദ് കുമാര്‍ സാംസാരിച്ചു. ഇന്ന് രാവിലെ 10ന് പ്രൊഫ. എ.ഡി മുസ്തഫ വിഷയം അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."