ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റം രാഷ്ട്രീയ വഞ്ചന: മാണിസാറിന്റെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല
തിരുവനന്തപുരം: ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശം രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചിലേറ്റുന്ന ഒരാള്‍ക്ക് പോലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റില്‍പ്പറത്തിയാണ് ഇടതുമുന്നണി ഇന്ന് കഴിഞ്ഞതെല്ലാം മറന്ന് മാണിസാറിന്റെ പാര്‍ട്ടിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്. മാണി സാര്‍ നിരപരാധിയാണെന്ന് അറിഞ്ഞുതന്നെയാണ് അദ്ദേഹത്തിനെതിരേ സമരം ചെയ്തതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞത് ഓര്ക്കേണ്ടകാര്യമാണ്. അവരോടാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാന്‍ ജോസ് കെ. മാണിയും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്.
ഇത് മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല. രാഷ്ട്രീയമായ വഞ്ചനയാണ് രചെന്നിത്തല പറഞ്ഞു.
കെ.എം മാണി എന്നും യു.ഡി.എഫിന്റെ ഭാഗമായി നിന്നുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. അദ്ദേഹത്തെ കള്ളനെന്ന് വിളിച്ച് അപമാനിക്കുകയും ബജറ്റ് വിറ്റ് കാശാക്കുന്നു എന്ന് ആരോപണം ഉന്നയിക്കുകയും വീട്ടില്‍ നോട്ട് എണ്ണല്‍ യന്ത്രം ഉണ്ടെന്ന് ആരോപിക്കുകയും തോജോവധം ചെയ്യുകയും അവഹേളിക്കുകയും ചെയ്തവരാണ് ഇടതുമുന്നണിക്കാര്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."