പ്ലൈവുഡ് ഫാക്ടറിയിലെ യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ
തളിപ്പറമ്പ്: കീരിയാട് മഞ്ചാലിലെ പ്ലൈവുഡ് ഫാക്ടറിയില്‍ എട്ടോളം യൂനിറ്റുകള്‍ പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെയെന്ന് വിവരാവകാശ രേഖ. ആക്ഷന്‍ കമ്മിറ്റി വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് വിവരങ്ങള്‍ പുറത്തായത്. കുറുമാത്തൂര്‍ പഞ്ചായത്ത് രേഖകളില്‍ ഇവിടെ ഏഴു കമ്പനികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ വിവരപ്രകാരം നിലവില്‍ ഒരു കമ്പനിക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു. അഞ്ചു കമ്പനികള്‍ക്കാണ് നേരത്തേ അുമതി നല്‍കിയിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിന് 2013ന് ശേഷവും രണ്ടെണ്ണത്തിന് 2015ന് ശേഷവും അനുമതി പുതുക്കി നല്‍കിയിട്ടില്ല. ഇതിനു പുറമെ പുതിയതായി ഒരു കമ്പനി തുടങ്ങുന്നതിന് അനുമതിയും നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്ത കമ്പനികള്‍ക്ക് കുറുമാത്തൂര്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രണ്ട്മാസം മുന്‍പ് മഞ്ചാലിലെ സ്ത്രീകളും കുട്ടികളും അടക്കം നാട്ടുകാര്‍ പ്രതിഷേധവുമായി ഫാക്ടറി ഉപരോധിച്ചിരുന്നു. ഫാക്ടറി അധികൃതരെ സഹായിക്കുന്ന രീതിയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ നടപടികള്തിരേ നാട്ടുകാരുടെ ഭാഗത്തു നിന്നു രൂക്ഷ വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."