സാമ്പത്തിക സുസ്ഥിരതക്ക് കൂടുതല്‍ തൊഴിലവസരം വേണം: റതിന്‍ റോയ്
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വേഗതയേറിയ സമ്പദ്ഘടനക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴില്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ അംഗമായ ഡോ. റതിന്‍ റോയ്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സാമ്പത്തിക സുസ്ഥിരതക്ക് അടിസ്ഥാനം. അതിനുള്ള ശ്രമം അടിയന്തരമായ രീതിയില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലേറാനിരിക്കെയാണ് സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരതക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന ആവശ്യം റതിന്‍ റോയ് മുന്നോട്ടുവച്ചത്. കഴിഞ്ഞ മാര്‍ച്ചിലും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച ആശങ്ക അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.
ഘടനാപരമായി രാജ്യത്തെ സാമ്പത്തിക സ്ഥിതി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇത് മധ്യവര്‍ഗ വരുമാന കെണിയെന്നതിലേക്കാണ് എത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 19ന് ഇറങ്ങിയ ധനമന്ത്രാലയത്തിന്റെ മാസാന്ത സാമ്പത്തിക റിപ്പോര്‍ട്ടിലാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആശങ്കക്കിടയാക്കുന്ന വിധത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി താഴുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത് 100 മില്യണ്‍ ജനങ്ങളുടെ ആവശ്യം നിറവേറ്റപ്പെടുന്നുവെന്നതിന്റെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ അത്തരമൊരു അവസ്ഥ ഉണ്ടാകുന്നില്ലെന്നാണ് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി ഡയരക്ടര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."