HOME
DETAILS
MAL
പുതുജീവിതത്തിനു മുമ്പ് അഖില്‍ വിടവാങ്ങി
backup
May 10 2017 | 05:05 AM
ശ്രീകണ്ഠപുരം: വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള മധുരസ്വപ്‌നവുമായിരിക്കെ ദുര്‍വിധി അഖിലിനെ ജീവിതത്തില്‍ നിന്ന് തട്ടിയെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആറിന് കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ചെങ്ങളായി പരിങ്കോന്ന് തവറൂലിലെ കെ.കെ അഖില്‍ മുങ്ങിമരിക്കുകയായിരുന്നു. ഇരിട്ടി-തളിപ്പറമ്പ് റൂട്ടിലോടുന്ന ജാനകിറാം ബസ് കണ്ടക്ടറായ അഖിലിന്റെ വിവാഹനിശ്ചയം അടുത്ത ദിവസം നടക്കേണ്ടതായിരുന്നു. കൂട്ടുംമുഖത്തെ യുവതിയുമായുള്ള വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു മരണം അഖിലിനെ കൊണ്ടുപോയത്. സി.കെ അശോകന്റെയും ജാനകിയുടെയും മകനാണ്. സഹോദരന്‍: വൈശാഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."