സൈനിക വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലുണ്ടായ പ്രക്ഷോഭത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്കേറ്റു. പഷ്തൂണ്‍ വിഭാഗത്തിന്റെ സംരക്ഷണത്തിനായി പോരാടുന്ന പഷ്തൂണ്‍ തഹാവുസ് മൂവ്മെന്റിന്റെ (പി.ടി.എം) നേതൃത്വത്തില്‍ ശനിയാഴ്ച മുതല്‍ വടക്കന്‍ വസീറിസ്താനില്‍ ആരംഭിച്ച പ്രതിഷേധമാണ് വെടിവയ്പില്‍ കലാശിച്ചത്.
തീവ്രവാദികളെ കണ്ടെത്തുന്നതിനായുള്ള തിരച്ചലിന്റെ ഭാഗമായി സിവിലിയന്മാരെ സുരക്ഷാ സേന പീഡിപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യ ആരോപണം. ഇതിനെതിരേ ശനിയാഴ്ച രാത്രി മുതലാണ് പി.ടി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയത്. ചെക്ക് പോയിന്റില്‍ വച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ സൈന്യം തടഞ്ഞു. പ്രദേശത്തേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരേ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ സെക്യൂരിറ്റി പോസ്റ്റ് അക്രമിച്ചതിനെ തുടര്‍ന്ന് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് സൈന്യം പറഞ്ഞു. അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റെന്നും അവര്‍ അറിയിച്ചു. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംഭവത്തില്‍ ദേശീയ അസംബ്ലി അംഗങ്ങളായ മുഹ്സിന് ദവാര്‍, അലി എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരെ സൈന്യം കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."