HOME
DETAILS

'മരിച്ച' വയോധികനെ സംസ്‌കരിക്കാന്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ ജീവന്‍, കുടുംബത്തിനെതിരേ കേസെടുത്ത് പൊലിസ്

  
backup
October 14 2020 | 17:10 PM

one-and-half-days-in-freezer-man-gets-life-before-cremation

സേലം: ഗുരുതരാവസ്ഥയിലുള്ള വയോധികന്‍ മരിച്ചെന്ന് കുടുംബം. സംസ്‌കാരത്തിനായി മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ മരിച്ചയാള്‍ക്ക് ജീവന്‍. മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് 74കാരനായ ബാലസുബ്രഹ്മണ്യ കുമാറിനെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം ഇയാള്‍ മരിച്ചതായാണ് കുടുംബം പറയുന്നത്. തുടര്‍ന്ന് ഒരു രാത്രി ഫ്രീസറില്‍ വയ്ക്കുകയായിരുന്നു. സേലത്താണ് സംഭവം. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ഇയാള്‍ ചികിത്സയിലാണ്.

സ്വകാര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പര്‍ ആയിരുന്ന ബാലസുബ്രഹ്മണ്യം സഹോദരനും ഭിന്നശേഷിക്കാരിയായ അനന്തിരവള്‍ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആത്മാവ് ശരീരം വിട്ടിട്ടില്ലെന്നും തങ്ങള്‍ അതിനായി കാത്തിരിക്കുകയാണെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. സംഭവത്തില്‍ പൊലിസ് കേസെടുത്തു.

മൊബൈല്‍ മോര്‍ച്ചറി തിരികെയെടുക്കാനെത്തിയ ഏജന്‍സി ജീവനക്കാരനാണ് വൃദ്ധന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തിയത്. ഇയാളുടെ സഹോദരനായിരുന്നു മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുത്തത്. മൊബൈല്‍ മോര്‍ച്ചറിക്കകത്ത് ശ്വാസം എടുക്കാന്‍ കഷ്ടപ്പെടുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago