പ്രതിരോധ പ്രവര്‍ത്തനവുമായി ജെ.ആര്‍.സി വിദ്യാര്‍ഥികള്‍
കാളികാവ്: ഉരുള്‍പ്പൊട്ടലും പ്രളയവും ഉണ്ടായ മലയോരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. പുല്ലങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജെ.ആര്‍.സി അംഗങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രളയം ബാധിച്ച മേഖലയില്‍ എലിപ്പനി വ്യാപകമായി പടരുന്നുണ്ട്. കാളികാവ് അടയ്ക്കാകുണ്ടില്‍ ഒരാള്‍ എലിപ്പനി ബാധിച്ച് മരണപ്പെട്ടിരുന്നു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാനാണ് വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. പ്രളയ ബാധിത മേഖലയില്‍ ഉള്‍പ്പെട്ട വീടുകളില്‍ പ്രതിരോധ സന്ദേശം എത്തിക്കാനാണ് ജെ.ആര്‍.സി അംഗങ്ങള്‍ പ്രത്യേകം ശ്രദ്ദിക്കുന്നത്.
വീടിന്റെയും പരിസരങ്ങളുടേയും അവസ്ഥയെക്കുറിച്ച് വ്യക്തമായ കണക്കെടുപ്പും നടത്തുന്നുണ്ട്. കണക്കെടുപ്പ് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറും. ബോധവല്‍ക്കരണത്തിനായി പ്രത്യേക ലഘുലേഖയും തയാറാക്കി വിതരണം ചെയ്യുന്നുണ്ട്. തന്‍ഹ, അപര്‍ണ, ദിര്‍ഷാദ്, അമല്‍ ഇമ്മാനുവല്‍, റോഷ്‌ന, പി.പി ഫിറോസ് ഖാന്‍, രുഗ്മിണി ഭായ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."