മഞ്ചേരിയില്‍ മാലിന്യം തള്ളിയ രണ്ടുപേര്‍ പിടിയില്‍
മഞ്ചേരി: നഗരത്തിലും പരിസര പ്രദേശങ്ങളിലും അറവ് മാലിന്യം തള്ളിയ സംഭവത്തില്‍ പാണ്ടിക്കാട് സ്വദേശികളായ രണ്ടുപേരെ പൊലിസ് അറസ്റ്റുചെയ്തു. പാണ്ടിക്കാട് പൂളമണ്ണ പൊട്ടായില്‍ അബ്ദുല്‍ നാഫിഹ് ഷാന്‍ (20), പൂളമണ്ണ ചെറുകാവില്‍ വീട്ടില്‍ അനൂപ് (19) എന്നിവരെയാണ് എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ഇവരെ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ ഒരു മാസമായി മഞ്ചേരി ചെങ്ങണ ബൈപ്പാസ്, മാലാംകുളം, മഞ്ചേരി, നറുകര, മുള്ളംപാറ എന്നിവിടങ്ങളില്‍ മാലിന്യം തള്ളിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ റോഡ് ഉപരോധം ഉള്‍പ്പെടെ നടത്തിയതില്‍ പൊലിസ് ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലിസ് പിടിച്ചെടുത്തു.
മഞ്ചേരി മൈലാടിയില്‍ അറവ് മൃഗങ്ങളുടെ കൊഴുപ്പ് എടുക്കുന്ന സ്ഥാപനത്തില്‍ നിന്നും ഇതിന്റെ ബാക്കി വരുന്ന മാലിന്യമാണ് പ്രതികള്‍ ഒരു ലോഡിന് 10,000 രൂപക്ക് എടുത്ത ശേഷം രാത്രി പൊതുസ്ഥലങ്ങളില്‍ തട്ടുന്നതെന്ന് പൊലിസ് പറഞ്ഞു. നിരവധി തവണ ഇവര്‍ തള്ളിയ മാലിന്യം മഞ്ചേരി നഗരസഭയാണ് കുഴിയെടുത്ത് മൂടിയത്. മൈലാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടിച്ചതറിഞ്ഞ് നിരവധിയാളുകളാണ് സ്റ്റഷനില്‍ തടിച്ചുകൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി സി.ഐ എന്‍.ബി ഷൈജൂ, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."