HOME
DETAILS
MAL
ഒഡിഷയില്‍ നവീന്‍ ബി.ജെ.ഡി കക്ഷി നേതാവ്
backup
May 26 2019 | 18:05 PM
ഭുവനേശ്വര്‍: ലോക്സഭയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഒഡിഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ ബി.ജെ.ഡി എം.എല്‍.എമാര്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഐകകണ്ഡ്യേനയായിരുന്നു നവീനെ തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി അറിയിച്ചു.
ഉടന്‍ ഗവര്‍ണര്‍ ഗണേഷി ലാലിനെ കാണുമെന്നും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നും നവീന്‍ അറിയിച്ചു. ഈ മാസം 29നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 146 അംഗ നിയമസഭയില്‍ 112 സീറ്റുകളുമായാണ് ബി.ജെ.ഡി വിജയിച്ചത്. ഇത് അഞ്ചാം തവണയാണ് നവീന്‍ സംസ്ഥാന മുഖ്യമന്ത്രിയാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."