HOME
DETAILS
MAL
ജാമ്യത്തുക കെട്ടിവയ്ക്കാന്‍ നൂര്‍ മുഹമ്മദിന് സഹായവുമായി മുസ്ലിം സംഘടനകള്‍
backup
October 14 2020 | 19:10 PM
സഹായം വാഗ്ദാനം ചെയ്ത് യൂത്ത് ലീഗ്; കുടുംബത്തെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട ഒന്‍പതു കേസുകളില്‍ ജാമ്യം കിട്ടിയിട്ടും മണ്ഡോലി ജയിലില്‍ കഴിയുന്ന നൂര്‍ മുഹമ്മദിനു സഹായവുമായി മുസ്ലിം സംഘടനകള്‍.
യൂത്ത് ലീഗും ജംഇയ്യത്ത് ഉലമായെ ഹിന്ദുമാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം നൂര്‍ മുഹമ്മദിന്റെ അഭിഭാഷകന് അഡ്വ. അക്തര്‍ ഷമീം മുഖേന കക്കട്ഡൂമ ജില്ലാ കോടതിയിലെത്തി പിതാവ് മുന്ന മൗജി, മാതാവ് അന്‍വരി, ഭാര്യ ഫാത്തിമ ബീഗം എന്നിവരെ കണ്ട് സഹായം ഉറപ്പു നല്കി.
ജാമ്യത്തുക നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ കേസ് നടത്തിയ ജംഇയ്യത്ത് ഉലമായെ ഹിന്ദും ഇതേ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ഡല്‍ഹി സുന്ദര്‍ വിഹാര്‍ സ്വദേശി നൂര്‍ മുഹമ്മദ് എന്ന 30കാരനാണ് ഈമാസം അഞ്ചിനു ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാതെ കഴിയുന്നത്. മാര്‍ച്ച് 31നാണ് പൊലിസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊലിസ് ചുമത്തിയ കേസുകളില്‍ നൂര്‍ മുഹമ്മദിന്റെ പേര് മാത്രമേ ഉള്ളൂവെന്നും ഒറ്റക്ക് സംഘം ചേരാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഒക്ടോബര്‍ അഞ്ചിന് അഡിഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ജാമ്യം അനുവദിച്ചു. 1,75,000 രൂപയാണ് ജാമ്യത്തിനായി കെട്ടിവയ്ക്കേണ്ടത്.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി, യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. മര്‍സൂഖ് ബാഫഖി തങ്ങള്‍, ഷിബു മീരാന്‍ എന്നിവരും യൂത്ത് ലീഗ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."