HOME
DETAILS
MAL
ഹത്രാസ് കൂട്ടബലാത്സംഗക്കൊല പെണ്‍കുട്ടിയുടെ കുടുംബത്തെ വീണ്ടും ചോദ്യംചെയ്തു
backup
October 14 2020 | 19:10 PM
സുപ്രിംകോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണം
ന്യൂഡല്‍ഹി: ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയില്‍.
കുടുംബത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. സ്വതന്ത്രമായ അന്വേഷണം നടത്താനാവശ്യമായ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി രാജേന്ദ്രപ്രതാപ് സിങ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഹത്രാസ് സംഭവം ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് കുടുംബത്തിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, രണ്ടു സഹോദരങ്ങള്‍, സഹോദര ഭാര്യ, മുത്തശ്ശി എന്നിവര്‍ക്കാണ് സുരക്ഷ ആവശ്യമുള്ളത്. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഇതിനായി സായുധ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. ഗണ്‍മാന്‍, ഷാഡോ പൊലിസ് എന്നിവരടങ്ങുന്ന മറ്റൊരു പൊലിസ് സംഘവും കുടുംബത്തിന്റെ സുരക്ഷയ്ക്കായുണ്ട്. വീടിനു ചുറ്റും സി.സി.ടി.വി കാമറകളും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കുടുംബം താമസിക്കുന്ന ഗ്രാമത്തിലും പരിസരത്തും നടത്തിയ പൊലിസ് വിന്യാസത്തെക്കുറിച്ചും സത്യവാങ്മൂലത്തില്‍ വിശദമായി പറയുന്നുണ്ട്. അതേസമയം കേസില്‍ സുപ്രിംകോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാട് ഇന്നലെയും യു.പി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."